റിയാദ്‌ഃ ഗൾഫിലെ പ്രമുഖ സാഹിത്യ സംഘടനയായ ചെരാത് റിയാദിലെ സ്‌റ്റാർ പ്രിന്റിംഗ് പ്രസ്സിന്റെ സഹകരണത്തോടെ നടത്തുന്ന കഥാമൽസരം 2004 ലേക്കുളള രചനകൾ സ്വീകരിക്കുന്നതിനുളള അവസാന തീയതി നവംബർ 15 വരെ നീട്ടിയതായി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. മലയാളത്തിലെ യുവ എഴുത്തുകാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വർഷം മുതലാണ് ചെരാത് കഥാമൽസരം സംഘടിപ്പിച്ചു തുടങ്ങിയത്. തെരഞ്ഞെടുക്കുന്ന കഥയുടെ രചയിതാവിന് പതിനായിരത്തിയൊന്ന് രൂപയും, ശിൽപ്പവും, പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്‌കാരമാണ് നൽകുക. മൗലികവും, മുമ്പ് പ്രസിദ്ധീകരിക്കാത്തതുമായ രചനകൾ താഴെ കാണുന്ന ഏതെങ്കിലുമൊരു വിലാസത്തിൽ ലഭിച്ചിരിക്കണം.
സെക്രട്ടറി, ചെരാത് സാഹിത്യ സുഹൃത്‌വേദി, പി.ബി.നമ്പർ 239, റിയാദ്‌ഃ 11382, കെ.എസ്.എ.
റഫീഖ് പന്നിയങ്കര, പളളിയാളി ഹൗസ്, കുണ്ടൂർ നാരായണൻ റോഡ്, കോഴിക്കോട് – 673 003.
Generated from archived content: news_sep22.html