പ്രഥമ ജനപ്രിയ സാഹിത്യപുരസ്‌കാരം

പ്രഥമ ജനപ്രിയ സാഹിത്യ പുരസ്‌കാരം നോവലിനു കൊടുക്കുവാനാണ്‌ ജനപ്രിയ ട്രസ്‌റ്റ്‌ തീരുമാനിച്ചിരിക്കുന്നത്‌. കാൽ ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‌പവുമടങ്ങുന്നതാണ്‌ പുരസ്‌കാരം. വായനക്കാരിൽനിന്നുളള നിർദ്ദേശങ്ങൾ പരിഗണിച്ചായിരിക്കും അവാർഡുകൃതി നിർണ്ണയിക്കുക. 2000 മാർച്ച്‌ 31-നും 2003 മാർച്ച്‌ 31-നും അകമായി പ്രസിദ്ധീകരിച്ച നോവലുകളിൽ നിന്നുമായിരിക്കണം കൃതിയുടെ പേരു നിർദ്ദേശിക്കേണ്ടത്‌. 2003 ജൂൺ 15-നകമായി കൃതി സംബന്ധിച്ചുളള വിവരങ്ങൾ (സ്വന്തം മേൽവിലാസവും ഫോൺ നമ്പരും സഹിതം) താഴെ പറയുന്ന വിലാസത്തിൽ അയച്ചുതരണമെന്ന്‌ ചെയർമാൻ ഡോ.പുനത്തിൽ കുഞ്ഞബ്‌ദുളള അറിയിക്കുന്നു.

ചെയർമാൻ, ജനപ്രിയ ട്രസ്‌റ്റ്‌, ‘ഗസൽ’, കളയാട്‌ പി.ഒ. 670 731 വയനാട്‌ ജില്ല.

Generated from archived content: news_may31.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here