യു.എ.ഖാദറിന് മലയാറ്റൂർ അവാർഡ്
മലയാറ്റൂർ സ്‌മാരകസമിതിയുടെ ഈ വർഷത്തെ ഏറ്റവും നല്ല നോവലിനുളള മലയാറ്റൂർ അവാർഡ് യു.എ.ഖാദറിന്റെ ‘അഘോരശിവ’ത്തിന് (ഡിസി ബുക്‌സ് പ്രസിദ്ധീകരണം) ലഭിച്ചു. പതിനയ്യായിരം രൂപയും ശില്‌പവും പ്രശസ്‌തിപത്രവുമാണ് അവാർഡ്. മലയാള നോവൽ വീണ്ടും വൈചിത്ര്യപൂർണമായ സാമൂഹിക ജീവിതത്തിലേക്കു മടങ്ങി വരുന്നത് ഈ നോവൽ സാക്ഷ്യപ്പെടുത്തുന്നുവെന്ന് അവാർഡ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
Generated from archived content: news_may16.html