അരങ്ങ്‌ അവാർഡ്‌ സുനിൽ കൃഷ്‌ണന്‌

മനാമഃ അരങ്ങ്‌ ബഹ്‌റൈൻ കലാസാംസ്‌കാരിക സംഘടന ഏഷ്യാനെറ്റുമായി ചേർന്ന്‌ പ്രവാസികൾക്കായി സംഘടിപ്പിച്ച സാഹിത്യമത്സരത്തിൽ സുനിൽ കൃഷ്‌ണന്റെ ‘ഇരുൾത്തെയ്യം’ എന്ന കവിത ഒന്നാം സ്ഥാനത്തിന്‌ അർഹമായി. 10,000 രൂപയാണ്‌ സമ്മാനത്തുക. സൗദി അറേബ്യയിലെ അൽ ഹസയിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന സുനിൽ കൃഷ്‌ണന്‌ കവിതയ്‌ക്ക്‌ കഴിഞ്ഞ വർഷത്തെ മദ്രാസ്‌ മലയാളി സമാജം അവാർഡ്‌ ലഭിച്ചിരുന്നു.

മനാമയിലെ ചന്ദ്രൻ പാലിശ്ശേരിയുടെ ‘പാറശാലയിലെ രാജകുമാരനും രാജകുമാരിയും’ എന്ന കഥ, മികച്ച കഥയുടെ അഭാവത്തിൽ പ്രോത്സാഹന സമ്മാനത്തിന്‌ അർഹമായി. അടുത്ത മാസം 28ന്‌ ബഹ്‌റൈനിൽ നടക്കുന്ന ചടങ്ങിൽ അവാർഡുകൾ വിതരണം ചെയ്യുമെന്ന്‌ അരങ്ങ്‌ സാരഥി ബോണി ജോസഫ്‌ അറിയിച്ചു. ബെന്യാമിൻ, ഗോപൻ പഴുവിൽ, സുകുമാർ മുളേളാത്ത്‌, ബിജു അഞ്ചൽ എന്നിവരായിരുന്നു വിധികർത്താക്കൾ.

Generated from archived content: news_mar22_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here