വി.ടി. നന്ദകുമാർ അവാർഡ്‌ പ്രമോദ്‌.പി. സെബാന്‌

പ്രശസ്‌ത എഴുത്തുകാരനായ വി.ടി. നന്ദകുമാറിന്റെ സ്‌മരണാർത്ഥം കൊടുങ്ങല്ലൂർ ആക്‌ട്‌ സംസ്ഥാനതലത്തിൽ നടത്തിയ ചെറുകഥാമത്സരത്തിൽ ‘സെഡ്‌ന’ എന്ന കഥയെഴുതിയ പ്രമോദ്‌.പി.സെബാൻ (കണ്ണൂർ) വി.ടി.നന്ദകുമാർ സ്‌മാരക അവാർഡിന്‌ അർഹനായി. 2001 രൂപയും പ്രശസ്‌തി പത്രവുമാണ്‌ അവാർഡ്‌. ബക്കർ മേത്തല, രാജൻ കോട്ടപ്പുറം, ടി.കെ.ഗംഗാധരൻ എന്നിവരായിരുന്നു ജഡ്‌ജിംഗ്‌ കമ്മറ്റി അംഗങ്ങൾ.

ജീവിതത്തിനും മരണത്തിനുമിടയിലുളള സ്വപ്‌നങ്ങളെയും നിലവിളികളെയും യുദ്ധത്തിന്റെയും ഐ.ടി. ലോകത്തിന്റെയും പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന സെഡ്‌ന മിത്തിന്റെ അപൂർവ്വസൗന്ദര്യം ഉൾക്കൊളളുന്ന ഒരു കഥയാണെന്ന്‌ ജഡ്‌ജിംഗ്‌ കമ്മറ്റി അംഗങ്ങൾ വിലയിരുത്തി.

Generated from archived content: news_apr28.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here