ചെരാത് സാഹിത്യ വേദി ഏകദിന കഥാക്യാമ്പ്

റിയാദ്: മലയാളത്തിലെയും സമകാലീന ലോകസാഹിത്യത്തിലെയും പുതിയ പ്രവണതകളെ വിശകലനം ചെയ്യുന്നതിനായി റിയാദിലെ ചെരാത് സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിന് എഴുത്തുകാര്‍ക്കും സാഹിത്യാസ്വാദകര്‍ക്കുമായി ഏകദിന കഥാക്യാമ്പ് സംഘടിപ്പിക്കുന്നു. രാവിലെ ഒമ്പതുമണി ക്ക് ആരംഭിക്കുന്ന ക്യാമ്പില്‍ ‘സമകാലീന ലോക സാഹിത്യം’ ‘കഥയുടെ പുതുവഴികള്‍’ ‘മലയാള കഥയും ഗള്‍ഫിലെ എഴുത്തുകാരും’ എന്നീ വിഷയങ്ങളിലാണ് പഠനപരിപാടികള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ കഥാക്യാമ്പില്‍ പങ്കെടുക്കുന്നവരുടെ തെരഞ്ഞെടുത്ത കഥകളെക്കുറിച്ചുള്ള വിലയിരുത്തലും ചര്‍ച്ചയും ഉണ്ടായിരിക്കും. വൈകുന്നേരം ആറ് മണിക്ക് ക്യാമ്പിന് സമാപനമാവും. ചടങ്ങിന്റെ ഉദ്ഘാടനം ഫോണ്‍ ഇന്‍ വഴി കവി പി.കെ. ഗോപി നിര്‍വഹിക്കും. എഴുത്തുകാരും വിമര്‍ശകനുമായ പി.ജെ.ജെ. ആന്റണിയുടെ നേതൃത്വത്തിലാണ് കഥാക്യാമ്പിലെ പഠനപരിപാടികള്‍ ക്രമീകരിച്ചിട്ടുള്ളത്. എഴുത്തുകാരായ എം. ഫൈസല്‍, ജോസഫ് അതിരുങ്കല്‍ തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ ക്ളാസ്സെടുക്കും. ‘കഥയം- 2013’ എന്നു പേരിട്ടിരിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ മുന്‍കൂട്ടി പേരുവിവരങ്ങള്‍ രജിസ്റര്‍ ചെയ്യേണ്ടതാണ്. ക്യാമ്പില്‍ ഉള്‍പ്പെടുത്തേണ്ടതിനായി എഴുത്തുകാര്‍ സ്വന്തം രചന ഒക്ടോബര്‍ 25 നു മുമ്പ് elamagazine@gmail.com എന്ന വിലാസത്തില്‍ അയക്കുക. വിശദാംശങ്ങളറിയാനും പേര് രജിസ്റ്റെർ ചെയ്യുന്നതിനുമായി ജോസഫ് അതിരുങ്കല്‍ (0502 916 859), റഫീഖ് പന്നിയങ്കര (0553 363 454) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

Generated from archived content: news2_oct25_13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English