വി.ടി.നന്ദകുമാർ സ്‌മാരക ചെറുകഥ-പ്രബന്ധ മത്സരങ്ങൾ

പ്രശസ്‌ത എഴുത്തുകാരനായ വി.ടി.നന്ദകുമാറിന്റെ സ്‌മരണക്കായി ആക്‌ടിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ചെറുകഥ-പ്രബന്ധ മത്സരത്തിലേക്ക്‌ സൃഷ്‌ടികൾ ക്ഷണിക്കുന്നു. സമ്മാനാർഹമാകുന്ന കഥകൾക്ക്‌ 2001 രൂപയും പ്രശംസാപത്രവും നൽകുന്നതാണ്‌. പ്രസിദ്ധീകരിക്കാത്ത കഥകളുടെ ഡി.ടി.പി ചെയ്‌ത 3 കോപ്പികളാണ്‌ മത്സരത്തിന്‌ അയക്കേണ്ടത്‌. വി.ടി.നന്ദകുമാറിന്റെ രണ്ടുപെൺകുട്ടികൾ എന്ന നോവലിനെ ആസ്‌പദമാക്കി ‘രണ്ടു പെൺകുട്ടികളുടെ മനഃശാസ്‌ത്രതലം’ എന്ന വിഷയത്തിൽ പത്ത്‌ പുറത്തിൽ കവിയാത്ത പ്രബന്ധമാണ്‌ അയച്ചുതരേണ്ടത്‌. ഏറ്റവും മികച്ച പ്രബന്ധത്തിന്‌ 1001 രൂപ സമ്മാനമായി നൽകുന്നതാണ്‌. രചനകൾ 2004 ഏപ്രിൽ 5-ന്‌ മുമ്പായി ബേബി റാം, ചെയർമാൻ, ആക്‌ട്‌, കെ.വി.ടി.സി, കാർത്തിക ബിൽഡിംഗ്‌, പടിഞ്ഞാറെ നട, കൊടുങ്ങല്ലൂർ, തൃശൂർ ജില്ല എന്ന വിലാസത്തിൽ ലഭിച്ചിരിക്കണം.

ബേബി റാം

ചെയർമാൻ

Generated from archived content: news2_mar16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English