കിളിരൂർ പെൺവാണിഭക്കേസിൽ സി.ബി.ഐ നടത്തിയ അന്വേഷണം അപൂർണവും സംശയജനകവുമാണെന്ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. കേസിൽ ഒൻപതുപേരെ മാത്രം പ്രതികളാക്കി സി.ബി.ഐ സമർപ്പിച്ച റിപ്പോർട്ട് കോടതി തളളി വീണ്ടും അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച ശാരിയുടെ രക്തത്തിൽ കണ്ടെത്തിയ അമിതമായ ചെമ്പിന്റെ അംശവും ലതാനായർ ശാരിക്ക് നല്‌കിയ മൊബൈൽ ഫോണിൽ ആരൊക്കെ വിളിച്ചു എന്നതിനെക്കുറിച്ചുളള അജ്ഞതയും സി.ബി.ഐയെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്.
മറുപുറംഃ അങ്ങിനെ ഒരു സി.ബി.ഐ ഡയറിക്കുറിപ്പിന്റെ കഥ ഇങ്ങനെയായി. പണ്ട് അഭയക്കേസ് അന്വേഷിച്ച് പടക്കം തിന്ന പന്നിയുടെപോലെയായി മാറിയിരുന്നു നമ്മുടെ സി.ബി.ഐ. അരമനയിലും മറ്റുചില അന്തപ്പുരങ്ങളിലും കാലെടുത്തുവയ്‌ക്കാൻ സി.ബി.ഐക്കാർക്ക് ദേഹം വിറയ്‌ക്കുന്നുണ്ടെന്നാണ് ഇതൊക്കെ കാണിക്കുന്നത്. ശാരിയുടെ രക്തത്തിൽ ചെമ്പിന്റെ അംശം കൂടിയതിനു കാരണം മുഴുത്ത ചേമ്പ് തിന്നാൻ കൊതി ഈ കൊച്ചിന് ഉണ്ടായിരുന്നു എന്നുവരെ പറഞ്ഞുകളയും ചിലപ്പോൾ ഇവന്മാർ. ഇത്രയും പേരുദോഷം വന്ന സ്ഥിതിക്ക് ഇനിയൊരു സി.ബി.ഐ ഡയറിക്കുറിപ്പുമായി സിനിമാക്കാർ വരില്ല എന്നുവേണം കരുതാൻ.
Generated from archived content: news2_july11_06.html