മൂഴിക്കുളം ശാല നമ്മാഴ്‌വാർ നവരാത്രി സംഗീതോത്സവം

സുഹൃത്തെ,

നവരാത്രി സംഗീതോത്സവത്തിന്‌ ഒരു ലക്ഷത്തിൽപ്പരം രൂപ ചിലവ്‌ പ്രതീക്ഷിക്കുന്നു. എല്ലാവരും മനസ്സുകൊണ്ട്‌ ആഗ്രഹിച്ച ഒരാഗ്രഹം മൂഴിക്കുളം ശാല ഏറ്റെടുത്തു എന്നേയുള്ളു. സംഗീതത്തോട്‌ ഏറെ അടുത്തു നിൽക്കുന്ന ‘സാമവേദം’ പഠിപ്പിച്ചിരുന്ന ‘മൂഴിക്കുളം’ ശാലക്ക്‌ ഈ ദൗത്യം ഏറ്റെടുക്കേണ്ടി വന്നത്‌ കാലത്തിന്റെ ഒരു ഔദാര്യം മാത്രം. അല്ലെങ്കിൽ നൂറ്റാണ്ടുകൾക്കപ്പുറം ജീവിക്കുന്ന പ്രാചീനമനുഷ്യരുടെ അനുഗ്രഹവർഷത്തിന്റെ ഫലം. ആയിരം വർഷങ്ങൾക്ക്‌ മുൻപെ നമ്മുടെ നാട്ടിടവഴികളിലൂടെ ഭക്തിയുടെ, കവിതയുടെ ഉന്മാദത്താൽ അലഞ്ഞു നടന്നിരുന്ന നമ്മാഴ്‌വാരെ ആദരിക്കാൻ കഴിഞ്ഞത്‌ ദേശത്തിന്റെ പുണ്യം. സ്വാതി തിരുന്നാളിന്റെ ദീപ്‌തമായ ഓർമ്മയും കൂട്ടിനുണ്ട്‌. നമ്മുടെ ഹരികൃഷ്ണനെ ദേശത്തിനുമപ്പുറം അവതരിപ്പിക്കുന്ന ഒരു സത്‌കർമ്മം കൂടി ഇതിന്റെ പിന്നിലുണ്ട്‌. സംഗീത പ്രേമികളായ ഒരോരുത്തർക്കും എന്താണ്‌ ചെയ്യാൻ കഴിയുക? ആലോചിക്കണം. അതൊക്കെ ചെയ്യുകയും വേണം. സദയം സഹകരിക്കുക

സ്‌നേഹത്തോടെ,

മൂഴിക്കുളം ശാല

ടി.ആർ. പ്രേംകുമാർ

ഫോൺഃ 9447021246

മൂഴിക്കുളം ശാല നമ്മാഴ്‌വാർ നവരാത്രി സംഗീതോത്സവം

2008 സെപ്‌തംഃ 29 തിങ്കൾ മുതൽ ഒക്‌ടോഃ 8 ബുധൻ വരെ

വേദി ഃ സ്വാതി തിരുനാൾ നഗർ, മൂഴിക്കുളം

സമയം ഃ വൈകിട്ട്‌ 6.30 മുതൽ

ഉദ്‌ഘാടനം – കൈതപ്രം ദാമോദരൻ നമ്പൂതിരി

Generated from archived content: news1_sept26_08.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here