സി. കെ. ജീവന്‍ പുരസ്‌ക്കാരം

കോട്ടയം: 2014 ലെ സി. കെ. ജീവന്‍ സ്മാരക പുരസ്‌ക്കാരത്തിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും നാമനിര്‍ദ്ദേശം ക്ഷണിക്കുന്നു. ശാസ്ത്രപ്രചാരണത്തിനും സമൂഹത്തില്‍ ശാസ്ത്രാഭിമുഖ്യം വളര്‍ത്തുന്നതിനുമുള്ള വ്യക്തികളുടെ സമഗ്രസംഭാവനകളാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് പരിഗണിക്കുക. ശാസ്ത്രവിഷയങ്ങളിലുള്ള മലയാള ലേഖനങ്ങള്‍, പുസ്തകങ്ങള്‍, പ്രഭാഷണങ്ങള്‍ ഇവയ്‌ക്കൊപ്പം സന്നദ്ധപ്രവര്‍ത്തനങ്ങളും അവയുടെ സാമൂഹിക സ്വാധീനവും അവാര്‍ഡിന് വിലയിരുത്തപ്പെടും. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഡിസംബര്‍ അവസാനം കോട്ടയത്തു നടക്കുന്ന പതിനഞ്ചാമത് സി. കെ. ജീവന്‍ സ്മാരക പ്രഭാഷണചടങ്ങില്‍ വച്ച് സമ്മാനിക്കും. നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന വ്യക്തിയുടെ സമഗ്ര സംഭാവനകള്‍ അടങ്ങിയ കുറിപ്പോടുകൂടിയ നാമനിര്‍ദ്ദേശങ്ങള്‍ അനുബന്ധ രേഖകള്‍ക്കൊപ്പം ഒക്‌ടോബര്‍ 31 നകം കുര്യന്‍ കെ. തോമസ്, സെക്രട്ടറി, സി. കെ. ജീവന്‍ സ്മാരക ട്രസ്റ്റ്, കരിമ്പനത്തറയില്‍, മണര്‍കാട്, കോട്ടയം 686019, കേരള (ഫോണ്‍: 9447912448 email: kurianthomas242@gmail.com) എന്ന വിലാസത്തില്‍ സമര്‍പ്പിക്കുക. സാഹിത്യകാരനായ എന്‍. എസ്. മാധവന്‍ ( മികച്ച പരിസ്ഥിതി റിപ്പോര്‍ട്ട്, 2012), ചെന്നൈ ഏഷ്യന്‍ കോളജ് ഓഫ് ജേണലിസം ഡയറക്ടര്‍ ശശികുമാര്‍ (ദൃശ്യ മാധ്യമരംഗത്തെ സമഗ്ര സംഭാവന, 2013) എന്നിവര്‍ സി. കെ. ജീവന്‍ സ്മാരക പുരസ്‌ക്കാര ജേതാക്കളില്‍ ഉള്‍പ്പെടുന്നു.

Generated from archived content: news1_sep15_14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English