സഹൃദയ സാഹിത്യക്യാമ്പ്‌

മഞ്ചേരി സഹൃദയചാരിറ്റബിൾ ട്രസ്‌റ്റിന്റെ 6-​‍ാമത്‌ സാഹിത്യ ശില്‌പശാല ജനുവരി 2-​‍ാം വാരത്തിൽ മഞ്ചേരിയിൽ വെച്ച്‌ നടക്കും. മൂന്നു ദിവസമായി നടക്കുന്ന ക്യാമ്പിൽ മുതിർന്ന എഴുത്തുകാരുടെ സാന്നിദ്ധ്യമുണ്ടായിരിക്കും. ക്യാമ്പ്‌ അംഗങ്ങളുടെ രചനകളെ പ്രത്യേകം വിലയിരുത്തുന്ന സെഷനുകൾ ക്യാമ്പിന്റെ മുഖ്യ സവിശേഷതയായിരിക്കും. വായനക്കാരുമായുളള ഓപ്പൺഫോറം, പുസ്‌തകപ്രദർശനം, സാംസ്‌കാരിക പരിപാടികൾ എന്നിവയും ഈ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഉണ്ടാകും. കഥ, കവിത, നിരൂപണം എന്നീ വിഭാഗങ്ങളിലായി 50 അംഗങ്ങളെയാണ്‌ തിരഞ്ഞെടുക്കുക. വായനക്കാർക്ക്‌ നിരീക്ഷകരായും പങ്കെടുക്കാം. രചനകൾ ഡിസംബർ 15-നു മുമ്പായി ലഭിച്ചിരിക്കണം. രചനകൾ അയക്കേണ്ട വിലാസം.

അഡ്വക്കേറ്റ്‌. ടി.പി. രാമചന്ദ്രൻ, സെക്രട്ടറി, സഹൃദയ, മഞ്ചേരി, മലപ്പുറം – 676 121. ഫോൺ – 0483 – 2768734, 9447004690

എന്ന്‌

സെക്രട്ടറി

സഹൃദയ ചാരിറ്റബിൾ ട്രസ്‌റ്റ്‌, മഞ്ചേരി, മലപ്പുറം.

Generated from archived content: news1_oct7_08.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English