ശനിയാഴ്ച (10/26/2013) ‘വ്യക്തിനിയമങ്ങള്‍’ ചര്‍ച്ച;
ഞായറാഴ്ച (10/27/2013) ‘രാഘവ സംഗീത സന്ധ്യ’.
താമ്പാ: ഈ ശനിയാഴ്ച (10/26/2013) നടക്കുന്ന മുപ്പത്തിയെട്ടാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെ ചര്‍ച്ചാ വിഷയം ‘വ്യക്തിനിയമങ്ങള്‍’ എന്നതായിരിക്കും. ആധുനിക കാലഘട്ടത്തില്‍ ജാതി തിരിച്ചുള്ള വ്യക്തിനിയമങ്ങള്‍ അഭികാമ്യമാണോ? എന്ന് സാഹിത്യ സല്ലാപം ചര്‍ച്ച ചെയ്യുന്നു. ഈ വിഷയത്തെക്കുറിച്ച് കൂടുതല്‍ അറിയുവാനും ചര്‍ച്ചയില്‍ പങ്കെടുക്കുവാനും താത്പര്യമുള്ള എല്ലാ മലയാളികള്‍ക്കും പ്രസ്തുത സംവാദത്തില്‍ പങ്കെടുക്കാവുന്നതാണ്.
ഞായറാഴ്ച (10/27/2013) നടത്തുന്ന ‘വിശേഷ സാഹിത്യ സല്ലാപ’ത്തില്‍ ‘രാഘവ സംഗീത സന്ധ്യ’ നടത്തപ്പെടുന്നു. പ്രസിദ്ധ അമേരിക്കന്‍ മലയാളിയായ ഡോ: ശ്രീധരന്‍ കര്‍ത്താ സുപ്രസിദ്ധ സംഗീത സംവിധായകനായ അന്തരിച്ച രാഘവന്‍ മാസ്റ്ററെ അനുസ്മരിച്ചു പ്രഭാഷണം നടത്തുന്നതാണ്. രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ആലപിക്കുവാനും കേള്‍ക്കുവാനും താത്പര്യമുള്ളവര്‍ക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്.
കഴിഞ്ഞ ശനിയാഴ്ച (10/19/2013) നടന്ന അമേരിക്കയിലുള്ള മലയാളി എഴുത്തുകാരുടെ ടെലിഫോണ്‍ സംഭാഷണ കൂട്ടായ്മയായ ‘അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപ’ത്തില്‍ ഒരു കാലഘട്ടത്തില്‍ കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധമായ ‘ചാരക്കേസി’ലെ പ്രതികളില്‍ ഒരാളായ ISRO ശാസ്ത്രജ്ഞന്‍ ശ്രീ. നമ്പി നാരായണന്‍ ആയിരുന്നു പ്രബന്ധം അവതരിപ്പിച്ചത്.
പല വാര്‍ത്തകളും ഗൂഢ ഉദ്ദേശ്യങ്ങളോടുകൂടിയാണ് സൃഷ്ടിക്കപ്പെടുന്നതെന്നും അത് മനസ്സിലാക്കാതെ പ്രസിദ്ധീകരിച്ചാല്‍ തനിക്ക് സംഭവിച്ചതുപോലെ നിരപരാധികള്‍ ശിക്ഷിക്കപ്പെട്ട് ബലിയാടുകളായി മാറുമെന്നും പ്രസിദ്ധ ശാസ്ത്രന്ജ്ഞനായ നമ്പി നാരായണന്‍ അഭിപ്രായപ്പെട്ടു. 37-മത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തില്‍ പങ്കെടുത്തു ‘ബലിയാടുകള്‍’ എന്ന വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. വികാരഭരിതരായിട്ടാണ് ശ്രോതാക്കള്‍ ശ്രീ. നമ്പി നാരായണന്‍റെ പ്രഭാഷണം ശ്രവിച്ചതും അദ്ദേഹത്തിനോട് ചോദ്യങ്ങള്‍ ചോദികുകയും ചെയ്തത്. ചിലര്‍ മലയാളികള്‍ക്ക് വേണ്ടി അദ്ദേഹത്തോട് ക്ഷമ ചോദിക്കുന്നതും കേള്‍ക്കാമായിരുന്നു.
ചെറിയാന്‍ കെ. ചെറിയാന്‍, ഡോ: ജോസഫ് ഇ. തോമസ്, ഡോ: എം. പി. രവീന്ദ്രനാഥന്‍, ഡോ: മര്സലിന്‍ ജെ. മോറിസ്, ഡോ: രാജന്‍ മര്‍ക്കോസ്, ഡോ: ഷീല എന്‍. പി., ജോസഫ് നമ്പിമഠം, രാജു തോമസ്, മനോഹര്‍ തോമസ്, എ. സി. ജോര്‍ജ്ജ്, മോന്‍സി കൊടുമണ്‍, അബ്ദുല്‍ പുന്നയൂര്‍ക്കുളം, ത്രേസ്യാമ്മ നാടാവള്ളില്‍, സോയാ നായര്‍, ഷീല ചെറു, ഷീലമോന്‍സ് മുരിക്കന്‍, കാര്‍ട്ടൂണിസ്റ്റ് ജോസഫ് കാരാപറമ്പില്‍, ജേക്കബ് തോമസ്, പി. വി. ചെറിയാന്‍, ജോര്‍ജ്ജ് കുരുവിള, മാത്യു, ഷിജു ടെക്സാസ്, ജോണ്‍ അബ്രാഹം, തോമസ്, ജെയിംസ്, വര്‍ഗീസ് കെ. എബ്രഹാം(ഡെന്‍വര്‍), മഹാകവി വയനാടന്‍, സുനില്‍ മാത്യു വല്ലാത്തറ, സി. ആന്‍ഡ്രൂസ്, പി. പി. ചെറിയാന്‍, റജീസ് നെടുങ്ങാടപ്പള്ളി, മാത്യു മൂലേച്ചേരില്‍, ജയിന്‍ മുണ്ടയ്ക്കല്‍ മുതലായവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
ശനിയാഴ്ചതോറുമാണ് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ശനിയാഴ്ചയും വൈകുന്നേരം എട്ടു മുതല്‍ പത്തു വരെ (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് …..
1-862-902-0100 കോഡ് 365923
ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com , gracepub@yahoo.com എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395
Join us on Facebook news1_oct25_13.html