സൃഷ്ടി പുരസ്‌കാരം

പ്രമുഖ സാംസ്ക്കാരിക പ്രവര്‍ത്തകനും പാലക്കാട്ടെ കലാ സാഹിത്യ സാംസ്ക്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ‘സൃഷ്ടി പാലക്കാട് -ന്റെ കോ – ഓര്‍ഡിനേറ്ററുമായിരുന്ന മുരളി എന്‍ പല്ലാവൂരിന്റെ സ്മരണാര്‍ത്ഥം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്ന രണ്ടാമത് സൃഷ്ടി അവാര്‍ഡിനു ബയോഡേറ്റ / കൃതികള്‍ ക്ഷണിക്കുന്നു . കഥ- നോവല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കും മികച്ച കവിതാ സമാഹാരത്തിനുമായി രണ്ട് അവാര്‍ഡുകളാണ് ഇത്തവണ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

3333 രൂപ ക്യാഷ് പ്രൈസും കീര്‍ത്തി പത്രവും അടങ്ങിയ സമഗ്ര സംഭാവനക്കുള്ള അവാര്‍ഡിനു കഥ – നോവല്‍ രംഗത്തെ സംഭാവന സംബന്ധിച്ച ബയോഡേറ്റയും കുറിപ്പുകളും ക്ഷണിക്കുന്നു. വായനക്കാര്‍ക്കും ലഘു വിവരങ്ങളടങ്ങിയ നാമനിര്‍ദ്ദേശങ്ങള്‍ അയക്കാവുന്നതാണ്.

222 രൂപ ക്യാഷ് പ്രൈസും ശില്പ്പവും കീര്‍ത്തി പത്രവും അടങ്ങിയ കവിതാ അവാര്‍ഡിനു 2012,13,14 വര്‍ഷങ്ങളില്‍ ഒന്നാം പതിപ്പായി പുറത്തിറക്കിയ കവിതാ സമാഹാരങ്ങളുടെ രണ്ടു കോപ്പികള്‍ വീതം അയക്കാവുന്നതാണ്.

വിവര്‍ത്തനങ്ങള്‍ പരിഗണിക്കുന്നതല്ല. ജൂറിയുടെ തീരുമാനം .2015 ജനുവരി അവസാന വാരം പാലക്കാട്ടു വച്ചു നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യും

വിലാസം ———–

രവീന്ദ്രന്‍ മലയങ്കാവ്

കണ്‍വീനര്‍ , സൃഷ്ടി മുരളി അവാര്‍ഡ് നിര്‍ണ്ണയ സമിതി

പുതുശേരി പി. ഒ.

പാലക്കാട് -678623

Phone- 9288114916

അവസാന തീയതി 31.12.2014

Generated from archived content: news1_nov1_14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here