കെ.എസ്‌.കെ. തളിക്കുളത്തിന്റെ നൂറാം പിറന്നാൾ ആചരണം അർത്ഥപൂർണ്ണമാകാൻ….

ജന്മശതാബ്‌ദിവേളയിൽ കവിയും നാടകകൃത്തുമായ കെ.എസ്‌.കെ. തളിക്കുളത്തിന്റെ സമ്പൂർണ്ണ കൃതികൾ ദേശക്കാരുടെ മുൻകൈയ്യിൽ ജൂൺമാസത്തിൽ പ്രസിദ്ധീകരിക്കുന്നുണ്ട്‌. കവിതകളും പ്രഹസനങ്ങളും നാടകങ്ങളുമായി ആ ഗ്രാമീണഗായകന്റെ സൃഷ്‌ടികളിലേറെയും പുസ്‌തകങ്ങളിൽ സമാഹരിക്കപ്പെട്ടില്ല. കൈയ്യെഴുത്തുപ്രതികൾ കണ്ടെത്തിയും ഓർമ്മയിൽ മാത്രം ശേഷിച്ചവ പഴമക്കാരിൽനിന്നും കേട്ടെഴുതിയും ശേഖരിച്ചു വരികയാണ്‌.

വിവാഹമംഗളങ്ങളും പലതരം പാട്ടുകളും അപൂർവ്വ ഫോട്ടോകളും സ്‌മൃതിമുദ്രകളും നിറയുന്ന നിത്യസ്‌മാരകമായി, കാലപ്രകൃതിയും ജീവിതാവസ്ഥയും ദേശഭാവനയും ഭാഷാശാസ്‌ത്രവും ചരിത്രപരിണാമവും സമന്വയിക്കുന്ന പഠനഗ്രന്ഥവുമായി, സർവ്വ അർത്ഥത്തിലും ഈ സംരംഭം സമഗ്രമാവണമെന്ന്‌ സങ്കല്പിക്കുന്നു. പൂർവ്വഗാമിയെ കാലികപ്രസക്തിയോടെ വീണ്ടെടുക്കാനും നവീനാർത്ഥങ്ങൾ കണ്ടെടുക്കാനുമുളള അന്വേഷണത്തിൽ അന്നത്തെ നാട്ടുസംസ്‌കൃതിയും സാമൂഹ്യസ്ഥിതിയും രാഷ്‌ട്രീയധ്വനിയുമെല്ലാം വിഷയമാണ്‌.

അപ്രകാശിതരചനകൾ അറിയുന്നവരും സഹകരിക്കാൻ താല്‌പര്യമുളളവരും നിർദ്ദേശങ്ങളും ആശയങ്ങളും പങ്കിടുവാൻ വിനീതഹൃദയത്തോടെ ക്ഷണിക്കുന്നു.

പി.സലിംരാജ്‌, കൺവീനർ, പ്രസിദ്ധീകരണ സമിതി,

കെ.എസ്‌.കെ. സമ്പൂർണ്ണ കൃതികൾ,

പി.ഒ. തളിക്കുളം, തൃശ്ശൂർ – 680 569.

ഫോൺ – 0487 – 2601078.

Generated from archived content: news1_mar16.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here