സുഹൃത്തെ,
നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് മലയാളിയുടെ പ്രവാസ ജീവിതത്തിന്. കരയും കടലും താണ്ടി മലയാളി ചെന്നെത്താത്ത മണ്ണില്ലെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. അതിലേറെയും അറേബ്യൻ നാടുകളിലാണെന്നത് ഏവർക്കും അറിയാവുന്നതാണ്. സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലും ചുറ്റുവട്ടത്തുമായി ഉപജീവനം തേടിയെത്തിയ ലക്ഷക്കണക്കിന് മലയാളികളുണ്ട്. എന്നാൽ ദൗർഭാഗ്യകരമെന്നു പറയട്ടെ, കേന്ദ്ര കേരള സർക്കാരുകളുടെ കയ്യിലോ, ഇന്ത്യൻ എംബസ്സിയിലോ ഇവരെ കുറിച്ചുളള വ്യക്തമായ യാതൊരു രേഖകളുമില്ല. സ്വന്തമായൊരു പ്രവാസി വകുപ്പ് നമുക്കുണ്ടായിട്ടുപോലും അത്തരമൊരുദ്യമം അധികാരിവർഗ്ഗത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. സർക്കാർ രേഖകളിൽ നമ്മൾ അജ്ഞാതരാണ്. ഇത്തരമൊരു സ്ഥിതിവിശേഷത്തിൽ നിന്നാണ് റിയാദ് (സെൻട്രൽ റീജിയൺ) മലയാളികളുടെ ഒരു ഡയറക്‌ടറി എന്ന വിപ്ലവകരമായ ആശയവുമായി “കേളി കലാസാംസ്‌കാരിക വേദി” മുന്നോട്ടുവരുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ അതുല്യ സേവനം കാഴ്‌ചവെക്കുന്ന കേളി പ്രവർത്തകർക്ക് പലപ്പോഴും അപകടത്തിലും മറ്റും പെടുന്ന മലയാളികളുടെ ബന്ധുക്കളെയോ, നാട്ടുകാരെയോ കണ്ടെത്താൻ കഴിയാത്ത അവസ്ഥ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഇതിനൊരു പരിധിവരെ പരിഹാരം കണ്ടെത്താൻ ഒരു ഡയറക്‌ടറി സഹായകമാകുമെന്ന ചിന്തയാണ് ഇത്തരമൊരു ശ്രമത്തിന് നിമിത്തമായത്. പരസ്‌പരം അറിയാൻ, പ്രവാസികളുടെ ഒരുമയും ഐക്യവും ശക്തിപ്പെടുത്താൻ ഈ ഡയറക്‌ടറി ഒരു നാഴികകല്ലാവുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മലയാളി ഡയറക്‌ടറിയുടെ വിജയത്തിന് നിങ്ങളുടെ ആത്മാർത്ഥവും, നിസ്സീമവുമായ സഹകരണം ഉണ്ടാകണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു. ജാതിക്കും മതത്തിനും കക്ഷിരാഷ്‌ട്രീയത്തിനും പ്രാദേശികചിന്തക്കും അതീതമായി മലയാളികളുടെ സമന്വയത്തിന്റെ പ്രതീകമായ ഈ ഡയറക്‌ടറിയുടെ പ്രവർത്തനങ്ങളിൽ നിങ്ങളും പങ്കാളികളാകുമെന്ന ശുഭപ്രതീക്ഷയാൽ.
സ്‌നേഹപൂർവ്വം,
കൺവീനർ, ഡയറക്‌ടറി കമ്മിറ്റി
ഡഡാെ ലഎഎദ;ഡഡജജജഭുപാപപഭൂനരഡതപപകങ്ങമസുഠതൂനടഠമദെടമവാഭമദെഡഡാട ഡഡാടമാെ ‘മലയാളി ഡയറക്‌ടറി വിവരശേഖരണഫോം ’ഡഡാടമാപ ഡഡാപ
Generated from archived content: news1_july7.html
Click this button or press Ctrl+G to toggle between Malayalam and English