ചെരാത്‌ ചെറുകഥാ പുരസ്‌കാരം 2004

റിയാദ്‌ കേന്ദ്രമായി പ്രവർത്തിക്കുന്ന ചെരാത്‌ സാഹിത്യ സുഹൃത്‌ വേദി ചെറുകഥാ പുരസ്‌കാരത്തിന്‌ പരിഗണിക്കുന്നതിനായി രചനകൾ ക്ഷണിച്ചു. ആഗോളതലത്തിൽ മലയാളത്തിൽ രചിക്കപ്പെടുന്ന യുവകഥാകൃത്തുക്കളുടെ മികച്ച രചനയ്‌ക്കാണ്‌ അവാർഡ്‌. സാഹിത്യ പ്രവർത്തനത്തിന്റെ ഭാഗമായി ചെരാത്‌ കഴിഞ്ഞ വർഷം മുതലാണ്‌ പുരസ്‌കാരം ഏർപ്പെടുത്തിത്തുടങ്ങിയത്‌. അറ്റ്‌ലസ്‌ ജൂവലറിയുടെ സഹകരണത്തോടെ നല്‌കിയ ആദ്യ പുരസ്‌കാരം മൂന്ന്‌ രചനകൾക്കായിരുന്നു. എന്നാൽ ഇത്തവണ മുതൽ മികച്ച ഒറ്റ രചനയ്‌ക്ക്‌ മാത്രമാണ്‌ പുരസ്‌കാരം. എം.കുഞ്ഞാപ്പ (ഏട്ടനെപോലെ ഒരാൾ), അസീം പളളിവിള (ഫോട്ടോഗ്രാഫർ), ബന്യാമിൻ (ബ്രേക്ക്‌ ന്യൂസ്‌) എന്നിവരാണ്‌ ആദ്യവർഷം പുരസ്‌കാരത്തിന്‌ അർഹരായത്‌. ഈ വർഷം റിയാദിലെ സ്‌റ്റാർ പ്രിന്റിംഗ്‌ പ്രസിന്റെ സഹകരണത്തോടെ ഏർപ്പെടുത്തിയ പുരസ്‌കാരം പതിനായിരത്തിയൊന്ന്‌ രൂപയും ശില്‌പവും പ്രശസ്തി പത്രവും ഉൾപ്പെടുന്നതാണ്‌. മലയാളത്തിലെ പ്രമുഖ സാഹിത്യ നിരൂപകരും കഥാകൃത്തുക്കളും ഉൾപ്പെടുന്ന സമിതിയാണ്‌ വിധിനിർണയം നടത്തുക. പുരസ്‌കാരത്തിന്‌ അർഹമാകുന്ന കഥയും തെരഞ്ഞെടുക്കപ്പെടുന്ന പത്ത്‌ കഥകളും ഉൾപ്പെടുത്തി പുസ്‌തകം പ്രസിദ്ധീകരിക്കും. നാല്‌പത്‌ വയസ്‌ കഴിയാത്ത കഥാകൃത്തുക്കളുടെ രചനകളാണ്‌ പരിഗണിക്കുക. മൗലികവും മുമ്പ്‌ പ്രസിദ്ധീകരിക്കാത്തതുമായിരിക്കണം. വിഷയ നിർബന്ധനയില്ല. കഥാകൃത്തിന്റെ പാസ്‌പോർട്ട്‌ സൈസ്‌ ഫോട്ടോയും ബയോഡേറ്റയും സഹിതം കഥകൾ സെപ്തംബർ പതിനഞ്ചിന്‌ മുമ്പ്‌ താഴെ കാണുന്ന ഏതെങ്കിലുമൊരു വിലാസത്തിൽ ലഭിച്ചിരിക്കണം.

സെക്രട്ടറി, ചെരാത്‌, പി.ബി.നമ്പർ ഃ 239, റിയാദ്‌ ഃ 11382, സൗദി അറേബ്യ.

റഫീഖ്‌ പന്നിയങ്കര, പളളിയാളി ഹൗസ്‌, കുണ്ടൂർ നാരായണൻ റോഡ്‌,

കോഴിക്കോട്‌ ഃ 673 003.

കൂടുതൽ വിവരങ്ങൾ 0509460972 (ഉബൈദ്‌ എടവണ്ണ), 0502916859 (ജോസഫ്‌ അതിരുങ്കൽ), 0503450862 (നജിം കൊച്ചുകലുങ്ക്‌), 0507274362 (മുഹമ്മദലി ഇരുമ്പുഴി) എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ അറിയാൻ കഴിയും.

Generated from archived content: news1_july14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here