ഡി.ഐ.സിക്ക്‌ ഇടതുകാഴ്‌ചപ്പാട്‌ ഃ മുരളീധരൻ

വികസനകാര്യത്തിൽ ഡി.ഐ.സിയുടേത്‌ ഇടതുപക്ഷ കാഴ്‌ചപ്പാടാണെന്ന്‌ പാർട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ.മുരളീധരൻ. ഇടതുപക്ഷ കാഴ്‌ചപ്പാടെന്നാൽ പുരോഗമന കാഴ്‌ചപ്പാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂരിൽ ഡി.ഐ.സി ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.ഐ.സിയിൽ നിന്നും ചിലർ രാജിവെച്ചിട്ടുണ്ടെങ്കിലും ജനസ്വാധീനമുളള ഒരു നേതാവും പാർട്ടിയിൽനിന്നും പോയിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

മറുപുറംഃ ഇടതുപക്ഷമെന്നും പുരോഗമനമെന്നും പറഞ്ഞ്‌ ഒടുവിൽ നമ്മുടെ ഈ ചിരിക്കുട്ടൻ ഒരു മാവോയിസ്‌റ്റ്‌ വിപ്ലവം നടത്തി ഇന്ത്യയിലെ കമ്യൂണിസ്‌റ്റുകാരെ ഞെട്ടിക്കുമോ ദൈവമേ…? പിന്നെ ‘വമ്പിച്ച’ ജനസ്വാധീനമുളള പീതാംബരക്കുറുപ്പും മുഹമ്മദുകുട്ടി മാസ്‌റ്ററും ശങ്കരനുമൊക്കെ ഒന്ന്‌ ആഞ്ഞുപിടിച്ചാൽ വിപ്ലവം വന്നതുതന്നെ. സഖാവ്‌ മുരളീധരന്റെ വിപ്ലവമാർച്ചിന്‌ പിന്തുണയേകാൻ ഒരു ചെമ്പട തന്നെ ഒരുങ്ങും.

Generated from archived content: news1_july11_06.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here