തകഴി ശിവശങ്കരപ്പിള്ള സ്മാരക ചെറുകഥാ അവാര്‍ഡ്

കേരള സംസ്ഥാന സാംസ്ക്കാരിക വകുപ്പിന്റെ കീഴിലുള്ള തകഴി സ്മാരകസമിതി മലയാളത്തിലെ മികച്ച ചെറുകഥയ്ക്കു നല്‍കി വരുന്ന തകഴി ശിവശങ്കരപ്പിള്ള സ്മാരക അവാര്‍ഡിനു രചനകള്‍ ക്ഷണിക്കുന്നു. 10000 രൂപ ക്യഷ് അവാര്‍ഡും പ്രശസ്തി പത്രവും ശില്പ്പവുമടങ്ങിയ അവാര്‍ഡിനു വേണ്ടിയുള്ള ചെറുകഥകള്‍ 2014 മാര്‍ച്ച് 15 നു മുമ്പായി ശ്രീകുമാര്‍ വലിയ മഠം , സെക്രട്ടറി , തകഴി സ്മാരകസമിതി , തകഴി പി ഒ, ആലപ്പുഴ, പിന്‍ 688562 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കേണ്ടതാണ്.

മത്സരത്തിനു അയക്കുന്ന ചെറുകഥകള്‍ മുമ്പ് പ്രസിദ്ധീകരിച്ചതാകാന്‍ പാടില്ല. തര്‍ജ്ജമയോ അനുകരണങ്ങളോ അല്ലാത്ത മൗലികമായ കഥകളുടെ മൂന്നു പകര്‍പ്പുകള്‍ ആണ് അയക്കേണ്ടത്. കഥ ആറു പേജില്‍ കവിയരുത്. തകഴിയുടെ 102 – ആം ജന്മദിനമായ ഏപ്രില്‍ 17 നു തകഴി ശങ്കരമംഗലത്തു വച്ച് അവാര്‍ഡു ദാനം സാംസ്ക്കാരിക വകുപ്പു മന്ത്രി നിര്‍വഹിക്കുമെന്ന് തകഴി സ്മാരക സമിതി സെക്രട്ടറി ശ്രീകുമാര്‍ വലിയ മഠം അറിയിച്ചു.

Generated from archived content: news1_feb26_14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English