നൈന മണ്ണഞ്ചേരിക്ക് ബാലസാഹിത്യ പുരസ്‌കാരം

പാലാ.കെ.എം.മാത്യൂ ഫൗണ്ടേഷന്റെ 2013 ലെ ബാലസാഹിത്യ അവാര്‍ഡ് നൈന മണ്ണഞ്ചേരിയുടെ”സ്‌നേഹതീരങ്ങളില്‍”എന്ന ബാലനോവലിന് ലഭിച്ചു. കോട്ടയം ഡി.സി.ബുക്‌സ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവാര്‍ഡ് സമ്മാനിച്ചു. സാംസ്‌ക്കാരിക വകുപ്പു മന്ത്രി കെ.സി.ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.മുന്‍മന്ത്രി എം.എം.ഹസന്‍ മുഖ്യ പ്രഭാഷണവും മുന്‍ എം.പി.തോമസ് കുതിരവട്ടം അനുസ്മരണപ്രഭാഷണവും നടത്തി.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ.ഇബ്രാഹീം ഖാന്‍, ഡയറക്ടര്‍ ജോഷി മാത്യൂ, തേക്കിന്‍കാട് ജോസഫ്, സുകുമാരന്‍ മൂലേക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.

Generated from archived content: news1_feb14_14.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here