സ്വദേശികളും പ്രവാസികളുമായ മലയാളി എഴുത്തുകാർക്കായി അന്തരിച്ച ടി.വി കൊച്ചുബാവയുടെ സ്മരണാർത്ഥം ദുബായ് ആർട്ട് ലവേഴ്‌സ് അസോസിയേഷൻ (ദല) ഏർപ്പെടുത്തിയ ‘ദല-കൊച്ചുബാവ സാഹിത്യ പുരസ്‌കാര’ത്തിന് സൃഷ്ടികൾ ക്ഷണിക്കുന്നു.
കഥ, കവിത, ലേഖനം എന്നീ ഇനങ്ങളിൽ ഏറ്റവും മികച്ച രചനകളാണ് അവാർഡിനായി പരിഗണിക്കുക. ‘മാധ്യമങ്ങളുടെ രാഷ്ര്ടീയം’ എന്നതാണ് ലേഖനവിഷയം. കഥ, കവിത എന്നിവയ്‌ക്ക് പ്രത്യേക വിഷയങ്ങളില്ല. മൗലീകവും പ്രസിദ്ധീകരിച്ചിട്ടില്ലാത്തതുമായ സൃഷ്ടികളാണ് പുരസ്‌കാരത്തിന് പരിഗണിക്കുക.
ലേഖനം 15 പേജിലും, കഥ 8 പേജിലും, കവിത 40 വരിയിലും കവിയരുത്. 5001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാര സമർപ്പണം ജനുവരി 13ന് പാലക്കാട് വെച്ച് സംഘടിപ്പിക്കുന്ന സാംസ്‌കാരിക സദസിൽ നിർവഹിക്കപ്പെടും.
സൃഷ്ടികൾ 2007 ഡിസംബർ 31ന് മുൻപ് താഴെ കൊടുക്കുന്ന വിലാസത്തിൽ അയക്കേണ്ടതാണ്‌ഃ കെ. ദിലീപ്, ‘സ്വയംപ്രഭ’, ആർ-മംഗലം, കണ്ണമ്പ്ര പി.ഒ, പാലക്കാട് ജില്ല – 678 686.
പി.പി അഷ്‌റഫ്
ജനറൽ സെക്രട്ടറി, ദല
Generated from archived content: news1_dec10_07.html