തുഞ്ചൻ ഉത്സവം

മാന്യ സുഹൃത്തേ,

ഈ വർഷത്തെ തുഞ്ചൻ ഉത്സവം 2004 ജനുവരി 28 മുതൽ ഫെബ്രുവരി 1 വരെയുളള അഞ്ച്‌ ദിവസങ്ങളിലായി തിരൂർ തുഞ്ചൻപറമ്പിൽ ആഘോഷിക്കുകയാണ്‌. കേന്ദ്രസാഹിത്യ അക്കാദമിയുടെയും തുഞ്ചൻസ്‌മാരക ട്രസ്‌റ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ “സാഹിത്യവും ഭൂമിശാസ്‌ത്രവും” എന്ന വിഷയത്തെ അധികരിച്ചുളള സെമിനാറും ജനുവരി 29 മുതൽ 31 വരെ നടക്കും.

മലയാളത്തിന്റെ ഈ അഭിമാനകേന്ദ്രം സന്ദർശിക്കാനും എല്ലാ പരിപാടികളിലും പങ്കെടുക്കാനും താങ്കളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

സ്‌നേഹാദരങ്ങളോടെ,

തുഞ്ചൻ സ്‌മാരകട്രസ്‌റ്റിനുവേണ്ടി

എം.ടി. വാസുദേവൻനായർ

ചെയർമാൻ

പി.നന്ദകുമാർ

സെക്രട്ടറി

**************************************************************

തുഞ്ചൻ കൃതികളുടെ പാരായണം

തുഞ്ചൻ സാഹിത്യോത്സവം

പുസ്‌തകോത്സവം

കേന്ദ്രസാഹിത്യഅക്കാദമി സെമിനാർ

സാഹിത്യ ക്വിസ്‌

ദ്രുത കവിതാ മത്സരം

തുഞ്ചൻ സ്‌മാരക പ്രഭാഷണം

സംവത്സര പ്രഭാഷണം

കലോത്സവം

കവിസമ്മേളനം

എഴുത്താണി എഴുന്നളളിപ്പ്‌

അക്ഷരശ്ലോകം

സാഹിത്യസൗഹൃദം

ശാസ്‌ത്രീയ സംഗീതം

ഭരതനാട്യം

കുച്ചുപ്പുഡി

പൂരക്കളി

കണ്യാർകളി

നൃത്യാർപ്പണം

മേഘാലയാ നൃത്തസംഗീതം

ഓണക്കിളികൾ

കഥകളി

സമാപന സമ്മേളനം

ഏവർക്കും ഹാർദ്ദമായ സ്വാഗതം.

Generated from archived content: news-jan22.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here