പുഴഡോട്ട്‌കോം ചെറുകഥാപുരസ്‌ക്കാരം സമ്മാനിച്ചു

ആദ്യ മലയാള സാഹിത്യ ഇന്റർനെറ്റ്‌ പ്രസിദ്ധീകരണമായ പുഴഡോട്ട്‌കോമിന്റെ മൂന്നാമത്‌ വാർഷികത്തോടനുബന്ധിച്ച്‌ ആഗോളതലത്തിൽ സംഘടിപ്പിച്ച മലയാള ചെറുകഥാമത്സര വിജയികൾക്ക്‌ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. എറണാകുളം പ്രസ്‌ക്ലബിൽ വച്ച്‌ നടന്ന ചടങ്ങിൽ പുഴഡോട്ട്‌കോം ചീഫ്‌ എഡിറ്ററും നോവലിസ്‌റ്റുമായ ശ്രീ.കെ.എൽ.മോഹനവർമ്മയാണ്‌ പുരസ്‌കാരങ്ങൾ സമ്മാനിച്ചത്‌.

അൻവർ അബ്‌ദുളളയുടെ ‘അലിഗഡിൽ ഒരു പശു’വും ഇ.പി.ശ്രീകുമാറിന്റെ ‘കണ്ണീർപശു’വും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കിയിരുന്നു. ഒന്നാം സ്ഥാനത്തിന്‌ അയ്യായിരം രൂപയും പ്രശസ്തിപത്രവും രണ്ടാം സ്ഥാനത്തിന്‌ മൂവ്വായിരം രൂപയും പ്രശസ്തിപത്രവും ലഭിച്ചു.

ഒന്നാം സ്ഥാനാർഹനായ അൻവർ അബ്‌ദുളള ദീപിക ദിനപത്രം കോട്ടയം യൂണിറ്റ്‌ സബ്‌ എഡിറ്ററാണ്‌. രണ്ടാം സ്ഥാനാർഹനായ ഇ.പി.ശ്രീകുമാർ തൃപ്പൂണിത്തുറ അർബൻ സഹകരണബാങ്ക്‌ മാനേജരാണ്‌.

ചടങ്ങിൽ സിപ്പി പളളിപ്പുറം ആശംസകൾ അർപ്പിച്ചു.

Generated from archived content: news-feb5.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here