നൂറനാട്‌ മോഹന്‌ ഒഡീസ്സി പുരസ്‌കാരം

കോഴിക്കോട്‌ മലബാർ ക്രിസ്‌ത്യൻ കോളേജ്‌ ജേർണലിസം ക്ലബ്ലിന്റെ ഇക്കൊല്ലത്തെ ഒഡീസ്സി ലിറ്റിൽ മാഗസിൻ അവാർഡിന്‌ നൂറനാട്‌ മോഹൻ അർഹനായി. ആലപ്പുഴ ജില്ലയിലെ നൂറനാട്ടുനിന്നും പത്തൊൻപതു വർഷമായി പ്രസിദ്ധീകരിക്കുന്ന ‘ഉൺമ മിനിമാഗസിക’യുടെ പത്രാധിപരായ മോഹൻ കഥാകൃത്തും, പുസ്‌തക പ്രസാധകനും, സാംസ്‌കാരിക പ്രവർത്തകനുമാണ്‌. ആയിരത്തൊന്നു രൂപയും ശില്‌പവും പ്രശസ്‌തിപത്രവുമടങ്ങുന്ന അവാർഡ്‌ സെപ്‌തംബർ 28ന്‌ മലബാർ ക്രിസ്‌ത്യൻ കോളേജിൽ നടന്ന ചടങ്ങിൽ സാഹിത്യഅക്കാദമി വൈസ്‌ പ്രസിഡന്റ്‌ യു.കെ.കുമാരൻ സമ്മാനിച്ചു. പ്രിൻസിപ്പൽ ഗ്ലാഡിസ്‌ പി.ഇ. ഐസക്ക്‌ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ്‌ ഡയറക്‌ടർ ഡോ.കെ.വി.തോമസ്‌ മുഖ്യപ്രഭാഷണം നടത്തി.

Generated from archived content: nes1_oct13.html

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here