ബാല്യ കാല ശില്‍പ്പങ്ങള്‍ക്കുള്ളില്‍
ഞാനൊളിപ്പിച്ചു വെച്ചൊരു
വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞോരെന്‍ പട്ടം..
നിന്നെ പറത്തി ഞാന്‍ നടൊന്നൊരാ
വയലും തൊടിയും
ഓര്‍മയിലിന്നൊരു പൊന്‍ തിരിയാകവെ
ശാപമേറ്റൊരാമുള്ളില്‍ കുടുങ്ങിയൊരുന്നാള്‍
നിന്‍ ശിരസറ്റുപോകവെ
തേങ്ങിയൊലിച്ച് പോയെന്‍ കണ്ണീര്‍
ആരുമറിയാതെ..
നിന്‍ ദേഹത്തിനു ചിതയൊരുക്കുവാന്‍
വേണ്ടി വന്നൊരു ചെറു വിറകിന്‍ കൂട്ടം
നിന്നെ പറത്തിയ കാറ്റിനാല്‍
കത്തിക്ക വയ്യാതെ നിന്നതും
ഇന്നുമെന്‍റെ നെഞ്ചിലെ പൊള്ളലായി തീരവെ….
ഉടഞ്ഞോരെന്‍ മനസിലെ നീറ്റല്‍
അടക്കുവാന്‍ വയ്യാതെ
നിന്‍ ചിതക്കരുകില്‍ ഞാന്‍ നില്‍ക്കവേ
അന്നെരിഞ്ഞടങ്ങിയെന്‍ കിനാക്കളേതുമെ….
Generated from archived content: poem2_dec2_13.html Author: neethu_poulose