എന്റെ സായംസന്ധ്യ

പകലോന്റെ രക്തം വീണു-

ചുവന്നു തുടുത്തൊരു സന്ധ്യ,

ചുവടുകൾ പിഴക്കാതിന്നുമെത്തുന്നു,

ദുഃഖ സാന്ദ്രമാമൊരു കിനാവ്‌ പോൽ.

കൂടണയാൻ വെമ്പി പിരിയുന്നു –

കുഞ്ഞരി പ്രാവുകൾ മിഴി തുറക്കുന്നു

നിശാഗന്ധികൾ നിന്നാശപോൽ.

നിൻമുഖം തുടുക്കവേ ഒരു-

കനലാ സന്ധ്യയിൽ നിന്നുതിർ-

ന്നെന്നാത്മവിൽ വീണു

ദൂരെ-

മരണം മാടിവിളിച്ചുവോ നിന്നെ

നിൻ ചിതയിൽ നിന്നുയരും

നാളമേറ്റ്‌ തുടുത്തുവോ സന്ധ്യ

വിടചൊല്ലിപ്പിരിഞ്ഞു നീയും

സന്ധ്യപോലെന്നെ വിട്ടകന്നു

കണ്ണീരുപരക്കുന്നു ചുറ്റിലും;

അതിൽ കാണ്മുഞ്ഞാനെന്നസ്‌തമയം

Generated from archived content: poem2_dec24_10.html Author: needumpana_lal

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here