ഏതോ പ്രതീക്ഷതൻ പുതുനാമ്പ് പോലെയീ
ആഷാഡ കന്യക പെയ്തിറങ്ങി
നിദ്രയിലേക്കുഞാൻ കാലിടറി വീഴവേ
ഇടിമുഴക്കത്താലുണർത്തിയെന്നെ
പിന്നെയെൻ ജാലക പഴുതിലൂടൊരു
നേർത്ത കണികയായെൻ മുഖത്തിറ്റു വീണു
പ്രാണനിലലിവിൻ പാന പകർന്നു നീയെൻ-
ചിത്ത മൊരുകൊച്ചു യമുനയാക്കി
യദുകുല നാഥനു ശയ്യയൊരുക്കിയോ-
രരുവിതൻ ഹൃദയംപോലാർദ്രമാക്കി
ഞൊടിയിട കണ്ണൊന്നു ചിമ്മിയ നേരത്തെൻ
സ്വപ്നങ്ങളൊക്കെ കരിഞ്ഞുവെന്നോ
ഒരു വാക്കുമൊഴിയാതെ എവിടേക്ക് പോയിനീ
എന്നെ ഉണർത്തി.. പിന്നേകയാക്കി…
എന്നെ ഉണർത്തി.. പിന്നേകയാക്കി…
Generated from archived content: poem2_july2_15.html Author: nb_shyama