വേഗത്തിന്റെ കണ്ണ്‌

മനസ്സിൽനിന്നു മനസ്സിലേക്കു

ചിറകുവിരിക്കുന്നത്‌

ആകാശം മാഞ്ഞുപോയ

പക്ഷിയുടെ തീർന്നിട്ടില്ലാത്ത ദൂരങ്ങൾ….

നനഞ്ഞ ഇലകളിൽ

മഴയുടെ നേര്‌ കയ്‌ക്കുന്നു.

ഇണയുടെ തീരം

ഒരു കൂടിനും ഉൾക്കൊള്ളാനാവുന്നില്ല….

കൊക്കിൽനിന്നു-

കണ്ണിലേക്കുളള മേഘവഴിയിൽ

ആരുടെ മാനിഷാദ?

ഒരു പക്ഷി കരയുമ്പോൾ

ദൂരങ്ങളിൽ ബാക്കിയാവുന്നത്‌

പ്രണയത്തിന്റെ

അനന്തവേഗം…….

Generated from archived content: poem2_nove16_05.html Author: nazeer_kadikkad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here