സ്നേഹം
ഒരു നല്ല സങ്കല്പ്പം
പക്ഷെ വിചാരങ്ങളിലൂടെ കോര്‍ത്തു കാണിക്കാനാവുന്നില്ല
എന്നാല്‍ നാമൊരുമിച്ചറിയാന്‍ ശ്രമിക്കുമ്പോള്‍
മധുരമുള്ള അറിവായി അതു നമ്മളിലുറയുന്നുണ്ട്
സ്നേഹം
ഒരു സാന്ത്വനഗീതം
പക്ഷെ വാക്കുകളിലൂടെ കൊരുത്തെടുക്കാനാവുന്നില്ല
എന്നാല്‍ നാമൊരുമിച്ചെഴുതാന്‍ ശ്രമിക്കുമ്പോള്‍
നേര്‍ത്ത ചൂടും കുളിരുമായി അതു നമ്മെ പുണരുന്നുണ്ട്
സ്നേഹം
ഒരു മോഹ സൗധം
പക്ഷെ ശില്പ്പങ്ങളിലൂടെ രൂപപ്പെടുത്താനാവുന്നില്ല
എന്നാല്‍ നാമൊരുമിച്ചു പണിതു തുടങ്ങുമ്പോള്‍
തിളങ്ങുന്ന കിനാവായി അതു നമ്മളില്‍ വളരുന്നുണ്ട്
സ്നേഹം
ഒരാത്മവിശ്വാസം
പക്ഷെ മനസ്സുകള്‍ കൊണ്ട് അളന്നെടുക്കാനാവുന്നില്ല
എന്നാല്‍ നാമൊരുമിച്ചാത്മാര്ത്ഥത കൊണ്ടളന്നപ്പോള്‍
അതൊരക്ഷയ നിധിയായ് നിറഞ്ഞു കവിയുന്നുണ്ട്
സ്നേഹം ….
മനുക്കിടയില്‍
ആഴങ്ങളുടെ നാനാര്‍ത്ഥങ്ങളാകുന്നു.
Generated from archived content: poem3_aug6_13.html Author: nazeer-seenalayam