സദാചാര പോലീസ്… മണ്ണാങ്കട്ട !!

കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരില്‍ ഷാഹിദ് ബാവ എന്ന ഇരുപത്തിയാറുകാരന്‍ സദാചാരപോലീസിന്റെ ആക്രമണത്താല്‍ കൊല്ലപ്പെട്ടു. സാമൂഹ്യപ്രവര്‍ത്തകരായ സ്മിത. എസ് നേയും ഭര്‍ത്താവ് കെ.പി. ലിജുകുമാറിനേയും പോലീസിലെ സദാചാര പോലീസ് ആക്രമിച്ചു. തൃക്കരിപ്പൂരില്‍ രാജേഷ് എന്ന യുവാവിന്റെ ആത്മഹത്യക്കു കാരണം സദാചാര പോലീസാണെന്നു സ്ഥിരീകരിച്ചു. തലശ്ശേരി മത്സ്യ മാര്‍ക്കറ്റില്‍ വച്ച് ഓട്ടോ ഡ്രൈവറായിരുന്ന പ്രജീഷിനെ സദാചാരപോലീസ് ആക്രമിച്ചു. കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ജോലിചെയ്യുന്ന തസ്‌നി ബാബുവിനെ സദാചാരപോലീസ് കയ്യേറ്റം ചെയ്തു. ഇപ്രകാരമുള്ള 14 കേസുകള്‍ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭ സമക്ഷം ബോധിപ്പിക്കുകയുണ്ടായി. അപ്പോള്‍ പിന്നെ, എന്താണ് സദാചാരവും, സദാചാരപോലീസും.

സജ്ജനങ്ങളുടെ ആചാരം, ധാര്‍മ്മിക ജീവിതം നയിക്കുന്നവര്‍ പാലിക്കേണ്ട ആചാരം, നീതി ശാസ്ത്രം അനുശാസിക്കുന്ന ആചാരം, സുശീലത്വം, ചാരിത്ര പാലനം, സ്വഭാവവൈശിഷ്ട്യം, സദ്ഗുണ സമ്പന്നത എന്നൊക്കെയാണ് സദാചാരത്തിന്റെ നിഘണ്ടു പരമായ അര്‍ത്ഥങ്ങള്‍. ഈ അദൃഷ്ടാര്‍ത്ഥങ്ങള്‍ നല്‍കുന്ന അവബോധം ആപേക്ഷികമാണ്. അതായത്, സദാചാര മാനദണ്ഡങ്ങള്‍ ഓരോ രാജ്യം പ്രതിയും, സമൂഹം പ്രതിയും, കാലം പ്രതിയും വ്യത്യാസപ്പെട്ടിരിക്കുന്നു. സദാചാരത്തെ ഒരു വ്യക്തമായ നിര്‍വ്വചനത്തില്‍ കീഴില്‍ കൊണ്ടുവരുക ദുഷ്‌ക്കരമാണെങ്കിലും സാമാന്യമായി ഇപ്രകാരം പറയാവുന്നതാണ്. “ഒരു സമൂഹത്തിലോ, ദേശത്തിലോ നിവസിക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളുടെ പൊതുവായ സദ്ഗുണ ജീവിതചര്യയാണ് അന്നാട്ടിലെ സദാചാര”മെന്നു വിവക്ഷിക്കപ്പെടുന്നത്. മദ്യപാനം ചില രാജ്യങ്ങളില്‍ അവരുടെ പൊതുജീവിതത്തിന്റെ അനിഷേധ്യഘടകമാണെങ്കിലും, മറ്റു ചില സമൂഹങ്ങളില്‍ കടുത്ത നിഷിദ്ധവും, നിരാകൃതവുമാണ്. ഈ വൈരുദ്ധ്യം സദാചാരത്തിന് ഭിന്നമുഖം നല്‍കുന്നു. എന്നാല്‍, വിഷ്ണു പുരാണം 3-ആം അംശം 11 ആം അദ്ധ്യായം സദാചാരത്തിനു മറ്റൊരു അര്‍ത്ഥ കല്പനയാണ് നല്‍കുന്നത്. സാധുക്കള്‍ ആചരിക്കുന്നതാണ് സദാചാരം. സകല ദോഷങ്ങളും അകന്നവരാണ് സാധുക്കള്‍. ഭാരതീയ സദാചാരത്തെക്കുറിച്ച് ഔര്‍വ്വ മുനി, സാരംഗനെ ഉപദേശിക്കുന്നുണ്ട്. അതിനെ ഇപ്രകാരം സംഗ്രഹിക്കാം. എല്ലാവരും ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ഉണര്‍ന്ന് ഗൃഹത്തിന്റെ തെക്ക് പടിഞ്ഞാറുഭാഗത്ത് അമ്പെത്താവുന്നിടത്തകലെ മലമൂത്രവിസര്‍ജ്ജനം ചെയ്ത് മൂത്രദ്വാരത്തില്‍ ഒരു പ്രാവശ്യവും, മലദ്വാരത്തില്‍ മൂന്നു പ്രാവശ്യവും ഇടത്തേകയ്യില്‍ പത്തു തവണയും, രണ്ടു കൈകളിലും ഒന്നിച്ച് ഏഴുപ്രാവശ്യവും മണ്ണും കൂട്ടി ശൗചം ചെയ്യണം. തുടര്‍ന്ന് ശുദ്ധമായ വെള്ളം കൊണ്ട് ആചമനം ചെയ്യണണം. പിന്നെ, വിധിപ്രകാരം സ്‌നാനം ചെയ്തശേഷം കണ്ണാടി ഉപയോഗിച്ച് തലമുടി കെട്ടുക, കണ്ഠത്തില്‍ പൂമാല ചൂടുക മുതലായവ വേണ്ടവണ്ണം ചെയ്യണം. കുളി കഴിഞ്ഞ ശേഷം ശുദ്ധവസ്ത്രം ധരിച്ച് അവയില്‍ നിന്നെടുത്ത തീര്‍ത്ഥജലം കൊണ്ടുതന്നെ ദേവകള്‍ക്കും, ഋഷികള്‍ക്കും, പിതൃക്കള്‍ക്കും ശ്രദ്ധയോടുകൂടി തര്‍പ്പണം ചെയ്യണം. തുടര്‍ന്ന് ദേവപ്രീതിക്കു വേണ്ട ബലിദാനം നടത്തുകയും അതിഥികളെ ഗൃഹത്തിലേയ്ക്കു പ്രവേശിപ്പിച്ച് സ്വാഗതം ചെയ്യുകയുമാണ് വേണ്ടത്.

ഈ വിവക്ഷിതാര്‍ത്ഥങ്ങളില്‍ നിന്നുമെല്ലാം വളരെ അകന്ന് സദാചാരത്തിന് സങ്കീര്‍ണ്ണവും, സങ്കുചിതവുമായ ഒരു നവീന നിര്‍വ്വചനമാണ് ചിലര്‍ കല്പിക്കുന്നത്. ആണ്‍-പെണ്‍ വര്‍ഗ്ഗത്തിന് പ്രത്യേകിച്ചും പെണ്‍വര്‍ഗ്ഗത്തിന് നിഷ്‌കര്‍ഷിക്കപ്പെട്ടിട്ടുള്ള ചാരിത്ര്യപരമായ പരിശുദ്ധിയാണ് സദാചാരം. പ്രമാദമായ ടോട്ടല്‍ ഫോര്‍ യു തട്ടിപ്പോ, നാനോ എക്‌സല്‍ തട്ടിപ്പോ, സ്പക്ട്രം തട്ടിപ്പോ, പ്രമുഖ രാഷ്ട്രീയ കൊലപാതകങ്ങളോ മറ്റോ സദാചാരത്തിന്റെ പരിധിയില്‍ വരില്ല. പക്ഷേ, ഇതിലെവിടെയെങ്കിലും ഒരു സ്ത്രീയുടെ അനാശാസ്യ സാന്നിദ്ധ്യമുണ്ടോ എങ്കില്‍ അതൊരു സദാചാര പ്രശ്‌നമാകും. സമൂഹത്തിലെ പകല്‍ മാന്യന്മാരായ ചിലര്‍ അതേറ്റുപിടിച്ച് വിവാദവല്ക്കരിച്ച് ചില രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്തും. വേണ്ടിവന്നാല്‍ ഒരു മന്ത്രിസഭ തന്നെ മറിച്ചിടാന്‍ പോന്ന ഉഗ്രപ്രഹരശേഷിയുള്ള വജ്ജ്രായുധമാണ് സദാചാരം. സദാചാരത്തിന്റെ കാവല്‍ ഭടന്മാരാണ് “സദാചാരപോലീസ്” എന്നു വിഷേശിപ്പിക്കപ്പെടുന്ന സദാചാരസംരക്ഷണ സേനാംഗങ്ങള്‍. ഇവര്‍, വടിവാളും, നാടന്‍ ബോംബുമായി സംശയാസ്പദരായ ആളുകളുടെ വീടിനു ചുറ്റും റോന്തു ചുറ്റുകയും, സംശയം തോന്നുന്നവരുടെ മേല്‍ ചാടിവീണ് മൂന്നാം മുറ പ്രയോഗിക്കുകയും ചെയ്യും. വിജനസ്ഥലത്ത് പാര്‍ക്കു ചെയ്തിരിക്കുന്ന കുലുങ്ങുന്ന കാറുകള്‍, അനങ്ങുന്ന കുറ്റിക്കാടുകള്‍, ആണ്‍ തുണയില്ലാതെ സ്ത്രീകള്‍ മാത്രം താമസ്സിക്കുന്ന വീടുകള്‍ ഇത്യാദി സ്ഥലങ്ങളെല്ലാം സദാചാരപോലീസിന്റെ ദൗര്‍ബല്യങ്ങളാണ്. ഇവിടെയെല്ലാം നൈറ്റ്‌പെട്രോളിംഗ് ഊര്‍ജ്ജിതമാക്കണമെന്നാണ് മുകളില്‍ നിന്നുള്ള ഉത്തരവ്. സംശയാസ്പദവും, ദുരൂഹവുമായ സാഹചര്യങ്ങളില്‍ മധുനുണഞ്ഞ് പാറി പറന്നുനടക്കുന്ന ഇണക്കുരുവികളെ കെണിവച്ച് പിടിക്കുക, അമ്പെയ്ത് വീഴ്ത്തുക, അടഞ്ഞു കിടക്കുന്ന മുറിയിലും, കുളിമുറികളിലും എത്തിനോക്കുക ഇത്യാദികളെല്ലാം സദാചാര പോലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണ സ്വഭാവങ്ങളാണ്. ഫെബ്രുവരി 14 എന്ന വാലന്റയിന്‍സ് ഡേയാണ് സദാചാരപോലിസിന്റെ പരേഡ് ദിനം. അന്ന് ആരും പ്രണയിക്കാന്‍ പാടില്ല. അഥവാ പ്രണയിച്ചാല്‍ ഇടി ഉറപ്പ്. കേരളത്തിലെ പാര്‍ക്കും, ബീച്ചും, റസ്റ്റോറന്റുമെല്ലാം പ്രണയ നിരോധിത മേഖലകളാണ്. ഇവിടെയെല്ലാം സദാചാര പോലീസിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലും, നിരീക്ഷണത്തിലുമാണെന്ന് ഓര്‍ക്കുക. അസമയത്ത് ഭാര്യയേയോ, സഹോദരിയേയോ കൊണ്ട് പുറത്തേയ്ക്കിറങ്ങേണ്ടിവന്നാല്‍ കൂടെയുള്ള യുവതി നിങ്ങളുടെ ഭാര്യ അല്ലെങ്കില്‍ സഹോദരിയാണെന്ന് തെളിയിക്കുന്ന ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പി കൂടെ കരുതണം. അല്ലെങ്കില്‍ സദാചാരപോലീസ് നിങ്ങളെ പിടികൂടി അറസ്റ്റ് ചെയ്ത് കൂമ്പിന് ഇടിയ്ക്കാം. കൂടെയുള്ള യുവതിയെ സദാചാരപോലീസ് ഡിക്ഷണറിയിലെ കേട്ടാല്‍ അറയ്ക്കുന്ന ചില പരിഷ്‌ക്കാര പദങ്ങള്‍ കൊണ്ട് അഭിഷേകം ചെയ്യാം. അല്ലെങ്കില്‍, അസൂയ മൂത്ത് ഒരു കൂട്ട ബലാത്സംഗമെങ്കിലും പ്രതീക്ഷിക്കാവുന്നതാണ്. അതല്ല, കൂടെയുള്ള യുവതി കസിനോ, ഫ്രണ്ടോ മറ്റോ ആണെങ്കില്‍ പ്രസ്തുതയുവതിയെ നിശ്ചിത സമയത്ത് കൊണ്ടുപോയി തിരികെ കൊണ്ടുവരാന്‍ നിങ്ങളെ അധികാരപ്പെടുത്തിയിരിക്കുന്ന “പവര്‍ ഓഫ് അറ്റോര്‍ണി” ബന്ധപ്പെട്ട നോട്ടറിയെക്കൊണ്ട് സാക്ഷ്യപ്പെടുത്തി കയ്യില്‍ കരുതണം. ഒരു ടു വീലര്‍ സ്റ്റാര്‍ട്ട് ചെയ്ത് റോഡിലേക്കിറക്കുന്നതിനു മുമ്പായി നിങ്ങളുടെ കൈവശം നിയമാനുസൃതം വയ്‌ക്കേണ്ട ബുക്കും, പേപ്പറും, ഹെല്‍മറ്റും പോലെതന്നെയാണ് സദാചാര പോലിസിന്റെ മുമ്പിലും കാണിക്കേണ്ട മേല്‍പറഞ്ഞ രേഖകള്‍. ഓര്‍ക്കുക, സദാചാര പോലീസ് ഒരു സാദാ പോലീസല്ല. കടുത്ത ലൈംഗിക ദാരിദ്ര്യവും, അപകര്‍ഷതാബോധവും, ശേഷിക്കുറവും, കുശുമ്പും, സര്‍വ്വോപരി അസൂയയും കൊണ്ട് പൊറുതിമുട്ടിയ, വിശിഷ്ട സേവനത്തിന് ബില്‍ക്ലിന്റനില്‍ നിന്നും മെഡല്‍ നേടിയ കര്‍മ്മയോദ്ധാക്കളാണ്. നടുറോഡില്‍ വണ്ടിതട്ടി ചോര വാര്‍ന്ന് പിടയുന്നവരെപ്പോലും അവഗണിച്ച് പരസത്രീകളുടെ ചാരിത്ര്യ സംരക്ഷണത്തിനും, നാടിന്റെ സദാചാര പാലനത്തിനും ഇവര്‍ കാണിക്കുന്ന ശുഷ്‌ക്കാന്തി എന്തുകൊണ്ടും അഭിനന്ദനാര്‍ഹം തന്നെ.

തമാശയൊക്ക കളഞ്ഞ് അല്പം ഗൗരവമായ ചര്‍ച്ചയാവാമെങ്കില്‍, സത്യത്തില്‍ ഈ സദാചാരപോലീസ് എന്ന ഒന്ന് ഉണ്ടോ? .. അതോ, ഇതും ഒരുതരം മാധ്യമസൃഷ്ടിയാണോ ?… സദാചാര സംരക്ഷണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന സംഘങ്ങളോ, സംഘടനകളോ ഈ ഭൂമിമലയാളത്തിലില്ലയെന്നാണ് ഈ ലേഖകന്റെ അന്വേഷണത്തില്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത്. കേരളത്തിലെ രാഷ്ട്രീയ-സാമുദായിക സംഘങ്ങളൊന്നും തന്നെ സദാചാരപരിപാലനം പ്രഖ്യാപിത അജണ്ടയായി സ്വീകരിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അഥവാ, തല്ലാനും, കൊല്ലാനും തയ്യാറുള്ള ഗുണ്ടകളുടെ സംഘങ്ങള്‍ സദാചാരസംരക്ഷണാര്‍ത്ഥം ഒരു സമാന്തന്തര പോലീസായി പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പണ്ടേ ഇവിടെ താലിബാനിസം വന്നേനേ. മാത്രമല്ല, അങ്ങേയറ്റം സദാചാരവിരുദ്ധമായ മലയാളി ഹൗസ് എന്ന ടെലിവിഷന്‍ പ്രോഗ്രാം ഒരു എപ്പിസോഡ് പോലും പുറത്തുവരില്ലായിരുന്നു. ഷക്കീല, രേഷ്മ, നയന്‍താര, പിന്നെ, പൂരപ്പറമ്പില്‍ ടിക്കറ്റ് വച്ച് പ്രസവിക്കാന്‍ പോകുന്ന ശ്വേതാ മേനോന്‍ ഇവരെയൊക്കെ വടിവാളിന് അരിഞ്ഞ് തെങ്ങിന്‍ കടയിലിട്ട് മൂടുമായിരുന്നു. അതുകൊണ്ടുതന്നെ കേരളത്തില്‍ സദാചാരപോലീസ് എന്ന ഒരു സംഭവമേയില്ല. സദാചാരപോലീസ് എന്ന പദവും, ആശയവും ചില ഫാസിസ്റ്റ് മാധ്യമങ്ങളുടെ നിഗൂഢമായ ഭാവനാ സൃഷ്ടിയാണ്. അതിന്റെ ആത്യന്തിക ലക്ഷ്യമാകട്ടെ, ചില ന്യൂനപക്ഷ വിഭാഗങ്ങളെ ഏതുവിധേനെയും വേട്ടയാടി വറുതിയ്ക്കു നിര്‍ത്തുകയെന്നതും.

ഗില്‍ബര്‍ട്ട് എന്ന പാശ്ചാത്യ ചിന്തകന്റെ അതിപ്രസിദ്ധമായ ഒരു സാരോപദേശമുണ്ട് “സ്ത്രീകളാണ് നമ്മുടെ സദാചാരമുണ്ടാക്കുന്നത്; പുരുഷന്മാര്‍ നിയമങ്ങളും”. അതായത്, ഒരു ദേശത്തിന്റെ സദാചാരം കുടികൊള്ളുന്നത് അവിടത്തെ സ്ത്രീജനങ്ങളുടെ കയ്യിലാണ്. സ്ത്രീകള്‍ ദുഷിക്കുമ്പോള്‍ സമൂഹവും, തദ്വാരാ രാഷ്ട്രവും ദുഷിക്കുന്നു. തായ്‌ലന്റ് വ്യഭിചാരിണികളുടെ നാടായതും, സൗദി അറേബ്യ ആദ്ധ്യാത്മീക അച്ചടക്കത്തിന്റെ നാടായതിനു പിന്നിലുള്ള മാനദണ്ഡവും ഇതുതന്നെ. അതുകൊണ്ടാണ് ചില സമൂഹം സ്ത്രീ സ്വാതന്ത്യങ്ങള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. പെണ്ണുങ്ങള്‍ക്ക് കണ്ടവനേയും കൊണ്ട് അഴിഞ്ഞാടി സുഖിച്ചു നടക്കാന്‍ അനുവാദം നല്‍കാന്‍മാത്രം നമ്മുടെ സാമൂഹ്യ മാനദണ്ഡങ്ങള്‍ പാശ്ചാത്യരോളം വഴിവിട്ട് വളര്‍ന്നിട്ടില്ല. അതു മനസ്സിലാക്കി സ്വന്തം വ്യക്തി ജീവിതത്തില്‍ അല്പം അച്ചടക്കം പാലിക്കാന്‍ ഓരോ സ്ത്രീയും സാമൂഹ്യപരമായി ബാധ്യസ്ഥയാണ്. അതില്‍ വരുന്ന ഗുരുതരമായ വീഴ്ചയാണ് സദാചാരപരമായ ആക്രമണങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും വഴിവയ്ക്കുന്നത്. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ മുഴുവന്‍ സദാചാര പ്രശ്‌നങ്ങള്‍ക്കും സമ്പൂര്‍ണ്ണ ഉത്തരവാദി സ്ത്രീകള്‍ തന്നെയാണ്. ഇപ്രകാരം കുറ്റകൃത്യങ്ങള്‍ക്കു മുഖ്യചാലകശക്തിയാകുന്ന സ്ത്രീകളെ മാതൃകാപരമായി ശിക്ഷിക്കുവാനും, നിലയ്ക്കുനിര്‍ത്തുവാനും ഭരണകൂടനിയമങ്ങള്‍ പരാജയപ്പെടുന്ന സ്ഥാനത്താണ് ചില സാമുദായികപരവും, ഗോത്രവര്‍ഗ്ഗപരവുമായ സദാചാര നിയമങ്ങള്‍ കയറിവന്ന് നടപ്പിലാക്കേണ്ടിവരുന്ന നിര്‍ബന്ധിത സാഹചര്യങ്ങളുണ്ടാവുന്നത്. ഇതിനെയാണ് ചിലര്‍ “സദാചാര പോലീസിംഗ്” എന്ന ഭീകര ശബ്ദത്തില്‍ നിബന്ധിക്കുന്നത്. ഇത് ഒട്ടും ആശാസ്യകരമല്ലാത്ത പ്രവണതയാണ്. കുറ്റവാളികളെ കഴുമരത്തിലേറ്റാം, പക്ഷേ, കുറ്റകൃത്യത്തിന് ആധാരമായ ആശയത്തെ കഴുമരത്തിലേറ്റി അവസാനിപ്പിക്കാനാവില്ല. പ്രതികൂല ആശയങ്ങള്‍ സമൂഹത്തില്‍ ഉയിര്‍കൊള്ളുന്നത് ഭരണകൂട പരാജയത്തില്‍ നിന്നുമാണ്. അതുകൊണ്ട് സൗദി പോലെയും, അഫ്ഗാനിസ്ഥാന്‍ പോലെയും കര്‍ശ്ശനമായ നിയമസംവിധാവും, അത് നടപ്പിലാക്കാന്‍ നട്ടെല്ലുള്ള ഭരണകൂടവും ഇല്ലാത്തിടത്തോളംകാലം സദാചാരത്തിന്റെ പേരിലുള്ള ഗുണ്ടാവിളയാട്ടങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിയും, ഒന്നാം പ്രതിയും ബന്ധപ്പെട്ട സര്‍ക്കാര്‍ തന്നെയാണ്.

ഓരോ രാജ്യങ്ങള്‍ തോറും സദാചാര മാനദണ്ഡങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കും. യൂറോപ്യന്‍ രാജ്യങ്ങളില്‍ പരസ്യമായി ചുംബിക്കുന്നത് സര്‍വ്വസാധാരണമാണ്. എന്നാലത് നമ്മുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വച്ചായാല്‍ എപ്പോള്‍ നാട്ടുകാരുടെ അടി കിട്ടിയെന്നു ചോദിച്ചാല്‍ മതി. എങ്കിലും ആഗോളവ്യാപകമായി ഒരു അടിസ്ഥാന സദാചാര സംഹിത തന്നെയുണ്ട്. മാനവീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും, സാഹോദര്യത്തിന്റേയും, ഊഷ്മളമായ കുടുംബസംവിധാനത്തിന്റേയും സംസ്‌ക്കാരത്തിലധിഷ്ഠിതമായ ഒരു ഏകീകൃത പൊതുമാനദണ്ഡം തന്നെ സദാചാരത്തിനുണ്ട്. അതിനുപോലും വഴങ്ങാത്ത ആണ്‍-പെണ്‍ പ്രജകള്‍ തികച്ചും സാമൂഹ്യദ്രോഹികള്‍ തന്നെയാണ്. അവരെ നിയന്ത്രണവിധേയമാക്കുകയെന്നതാണ് നീതിബോധമുള്ള ഒരു സര്‍ക്കാരിന്റെ പ്രഥമ ധാര്‍മ്മികഉത്തരവാദിത്തം. സ്വന്തം സഹോദരനെ വരെ വിവാഹം ചെയ്യാവുന്ന സമ്പ്രദായം നിലനിന്നിരുന്ന നാടാണ് കേരളം. ബഹുഭര്‍ത്തൃത്വവും, ഗണികാ സങ്കല്പവും, ദേവദാസി തെരുവുകളും, നമ്പൂതിരി സംബന്ധങ്ങളും, സ്മാര്‍ത്ത വിചാരവുമൊക്കെ ഇവിടെ നിലനിന്നിരുന്നുവെന്നത് അനിഷേധ്യമായ യാഥാര്‍ത്ഥ്യമാണ്. പക്ഷേ, അന്നത്തെ സവര്‍ണ്ണമേല്‍ക്കോയ്മയുടെ സങ്കുചിത സംസ്‌ക്കാര വൈകല്യങ്ങള്‍ വ്യാപകമായ തിക്താനുഭവങ്ങളുടെ വിളനിലമായപ്പോള്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ ഒരു അഭിനവ സംസ്‌ക്കാര പരിഷ്‌ക്കാരങ്ങള്‍ക്ക് വഴിമാറിക്കൊടുക്കുകയായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സ്വഭാവശുദ്ധിയിലധിഷ്ഠിതമായ സദാചാരക്കോട്ടകള്‍ കെട്ടിയുയര്‍ത്തപ്പെട്ടത്. പെണ്‍ സംബന്ധമായ രതിലീലാ പ്രകടനങ്ങള്‍ മറ്റുള്ളവരെ കൊതിപ്പിക്കുകയും, പ്രകോപിപ്പിക്കുകയും ചെയ്യുമെന്ന അടിസ്ഥാന മന:ശാസ്ത്ര വസ്തുതയില്‍ നിന്നുകൊണ്ട് ന്യായീകരിക്കാവുന്നവ മാത്രമേ ആശാസ്യമാകുന്നുള്ളൂ. ഒരാള്‍ അതിസുന്ദരിയായ യുവതിയുമൊത്ത് പൊതുസ്ഥലത്ത് ശ്രൃംഗാര ലീലകളാടുമ്പോള്‍ മറ്റുള്ളവരില്‍ അസൂയയും, കുശുമ്പും, അസഹിഷ്ണുതയുമുണ്ടാക്കുമെന്നത് സ്വാഭാവികമാണ്. സംഘബലം നല്‍കുന്ന ധൈര്യം കൂടിയാകുമ്പോള്‍ അവരിലെ സദാചാരബോധം ഒരു പക്ഷേ ഉണര്‍ന്നുവെന്നുവരും. പെണ്‍സുഖം അവനുമാത്രമല്ല, ഞങ്ങള്‍ക്കും ആസ്വദിക്കണം. ഞങ്ങളും ആണുങ്ങളാണ് എന്ന അതിവികാരം അവരില്‍ ഉണര്‍ന്നാല്‍ ഒരുപക്ഷേ ആ യുവതി ബലാത്സംഗം ചെയ്യപ്പെട്ടേയ്ക്കാം. അതില്‍ ഇത്ര അത്ഭുതപ്പെടാനൊന്നുമില്ല !! .. മറ്റുള്ളവരെ കൊതിപ്പിച്ച് പ്രകോപിപ്പിച്ച് പരസ്യരതിലീലാ പ്രകടനത്തിനു മുതിര്‍ന്നതിന്റെ സ്വാഭാവിക ശിക്ഷയാണത്. അതുകൊണ്ടാണ് “ഇന്ന ഇന്നതൊന്നും അരുത്” എന്ന് പഴമക്കാര്‍ വിലക്കുന്നത്. അതായത് പാരമ്പര്യ സദാചാര മൂല്യങ്ങളെ വെല്ലുവിളിക്കുകയല്ല മറിച്ച് അനുഭാവപൂര്‍വ്വം അനുസരിക്കുകയായാല്‍ യാതൊരു സദാചാരപ്രശ്‌നങ്ങളേയും ആര്‍ക്കും അഭിമുഖീകരിക്കേണ്ടിവരില്ല. ഒരു പെണ്ണിനേയും കൊണ്ട് യാതൊരു മര്യാദയുമില്ലാതെ സുഖിക്കാന്‍ ഇറങ്ങുംമുമ്പ് ഒന്നോര്‍ക്കുക, ഇത് യൂറോപ്പല്ല, സദാചാരപ്രശ്‌നങ്ങള്‍ കൊടികുത്തിവാഴുന്ന കേരളമാണ്. ഒന്നുകില്‍ പെണ്ണിന്റെ ആങ്ങളമാര്‍ കയ്യുംകാലും തല്ലിയൊടിയ്ക്കും, അല്ലെങ്കില്‍ നാട്ടിലെ പിള്ളേര് എടുത്തിട്ട് പെരുമാറും. കാര്യമൊക്കെ ശരി, ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ പെമ്പിള്ളേര് മെയ്യനങ്ങാതെ ചിക്കനും, മട്ടനും തിന്ന് നെയ്യ് മുറ്റി മദം ഇളകി നില്‍ക്കുന്നവരാണ്. അതിന് ഏക മരുന്നേയുള്ളൂ. അതാണ് ഡല്‍ഹി പീഡനത്തില്‍ കണ്ട “അതിപൈശാചികത”, കാരണവന്മാരുടെ ഭാഷയില്‍ പറഞ്ഞാല്‍ “തീക്കൊള്ളി പ്രയോഗം”. ഇപ്രകാരമൊക്കെ പഴമക്കാര്‍ ശ്രമാവഹമായി പെണ്ണുങ്ങളെ കൂച്ചുവിലങ്ങിട്ടതുകൊണ്ടാണ് സത്യത്തില്‍ നല്ലൊരു പാരമ്പര്യസംസ്‌ക്കാരവും, വ്യവസ്ഥാപിതമായ കുടുംബ സംവിധാനവും നമ്മുക്കുണ്ടായത്.

ഈ ദേശീയ മാനവീകസംസ്‌ക്കാരം നമ്മള്‍ യഥാവിധി സംരക്ഷിച്ചില്ലെങ്കില്‍ വരുംതലമുറ തികഞ്ഞ ലൈംഗിക അരാജകരായി കഴിയേണ്ട ദുര്‍വിധിയുണ്ടാകും.

കേരളത്തില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത സദാചാരപോലീസ് ആക്രമണം കോഴിക്കോട് ജില്ലയിലെ കൊടിയത്തൂരിലെ ഷാഹിദ് ബാവ എന്ന 26 കാരന്റെ കൊലപാതകമാണ്. ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിയ ഷാഹിദിനെ അദ്ദേഹത്തിന്റെ സുഹൃത്തിന്റെ ഭാര്യയുടെ വീടിനു സമീപത്തുവച്ചാണ് ഇരുപതോളം പേര്‍വരുന്ന സംഘം മര്‍ദ്ദിച്ച് വകവരുത്തിയത്. ഇയാള്‍ക്ക് സുഹൃത്തിന്റെ ഭാര്യയുമായുള്ള അവിഹിതമായിരുന്നു പ്രശ്‌നം. കേരളത്തിലെ പ്രവാസികളില്‍ 40 ശതമാനം പേരുടെ ഭാര്യമാരും അവിഹിത ബന്ധം പുലര്‍ത്തുന്നുവെന്നത് ഒരു അനിഷേധ്യ സത്യമാണ്. ചങ്ക് പിളര്‍ക്കുന്ന ചുട്ടുപൊള്ളുന്ന മണലാരണ്യത്തില്‍ ചോര നീരാക്കി കഷ്ടപ്പെട്ട് പണിയെടുത്തും, പട്ടിണികിടന്നും സമ്പാദിച്ച പണം ഭാര്യയുടെ പേര്‍ക്ക് നാട്ടിലേക്കയക്കുമ്പോള്‍, അവള്‍ കണ്ടവന്റെകൂടെ സുഖിച്ച് തിമിര്‍ക്കുമ്പോള്‍ ഈ ക്രൂരതാടകയെ ശിക്ഷിക്കാന്‍ ഇവിടെ എവിടെയാണ് നിയമം?. ഈ അവിഹിതം എങ്ങിനെയാണ് ന്യായീകരിക്കുന്നത്?. ഭര്‍തൃമതിയായ ഒരു യുവതിയുടെ ലൈംഗികാസക്തിക്കുമുമ്പില്‍ ഷാഹിദ് ബാവ എന്ന ഒരു യുവാവിന്റെ വിലപ്പെട്ട ജീവനാണ് ഹോമിക്കപ്പെട്ടത്. ഇരുവരും മാതൃകാപരമായി ശിക്ഷ അര്‍ഹിക്കുന്നു. ശിക്ഷിക്കാന്‍ സര്‍ക്കാര്‍ നിയമസംവിധാനം അശക്തം. ഇരുവരേയും പിടിച്ച് ജനാധിപത്യമായ രീതിയില്‍ നിയമത്തിനുമുമ്പില്‍ ഏല്‍പ്പിച്ചാല്‍ നിയമം നിയമത്തിന്റെ വഴിക്കു പോകും, അവര്‍ അവരുടെ വഴിക്കും പോകുമെന്ന കീഴ്‌വഴക്കപരമായ മുന്‍വിധികൊണ്ടായിരിക്കാം നാട്ടുകാര്‍ തന്നെ ആ ദൗത്യം അങ്ങേറ്റെടുത്തത്. അതിനപ്പുറം അതിനെ ഭീകരവല്ക്കരിച്ച് ദുര്‍വ്യാഖ്യാനം നല്‍കുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഏറെക്കുറേ ഈ ആശയം തന്നെയാണ് ബഹു. ആഭ്യന്തര വകുപ്പ് മന്ത്രി. ശ്രീ. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ (മാതൃഭൂമി 12-ജൂലായ്-31) പങ്കുവയ്ക്കുന്നത്. “സമൂഹത്തേയും രാഷ്ട്രത്തേയും തങ്ങളുടെ ഇടുങ്ങിയ ലോകവീക്ഷണത്തിലേയ്ക്ക് മാറ്റിയെടുക്കാനുള്ള ചിലരുടെ ഗൂഡശ്രമങ്ങളുടെ പ്രതിഫലനമാണ്. ഏതെങ്കിലും ഒരു മതത്തിന്റെ പിന്തുണയോടെയോ, ആശിര്‍വാദത്തോടുകൂടിയോ ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നുവെന്ന് കരുതാനാവില്ല. പലപ്പോഴും ആക്രമിക്കുന്നവരും, ആക്രമിക്കപ്പെടുന്നവരും ഓരേ മതത്തില്‍പ്പെട്ടവരാണ്”. പക്ഷേ, ഷാഹിദ് ബാവയുടെ ആക്രമികള്‍ കുറേകൂടി മര്യാദക്കാരാണെന്നു തോന്നുന്നു. കാരണം, പൂര്‍ണ്ണതെറ്റുകാരിയായ അബലയും, ദുര്‍ബലയുമായ സ്ത്രീയെ ദേഹോപദ്രവമൊന്നുമേല്‍പ്പിക്കാതെ സ്ത്രീത്വത്തെ ആദരിച്ചിട്ടെന്നോണം വെറുതെവിട്ടു. ഈ സ്ത്രീ സാധാരണ സ്ത്രീകളേപ്പോലെ അല്പമൊന്ന് അച്ചടക്കം കാണിച്ചിരുന്നുവെങ്കില്‍ ഈ വക വര്‍ഗ്ഗീയ പൊല്ലാപ്പുകളൊക്കെ നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നു. മറ്റൊരു ശ്രദ്ധേയമായ വസ്തുത ഈ സംഭവം നടന്ന കൊടിയത്തൂരില്‍ അനവധി മറ്റു അനാശാസ്യക്കാര്‍ ഉണ്ടായിരുന്നു. അവരെയൊന്നും ആക്രമിക്കപ്പെടാതെ ഷാഹിദ് ബാവയെമാത്രം തിരഞ്ഞുപിടിച്ച് ആക്രമിച്ചതിന്റെ പിന്നില്‍ മറ്റെന്തെങ്കിലും ഗൂഢ ലക്ഷ്യം ഉണ്ടായിരുന്നോ ?

തലശ്ശേരിയിലെ മലബാര്‍ കാന്‍സര്‍ സെന്ററിലേയ്ക്ക് അര്‍ബുദരോഗിയായ പതിനഞ്ചുകാരിയെ ഉമ്മയോടൊപ്പം കൊണ്ടുപോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ പ്രജീഷിനെ സദാചാര പോലീസുകാര്‍ ആക്രമിച്ചുവത്രേ. സത്യത്തില്‍ ഈ ഓട്ടോക്കാരന്‍ ആക്രമിക്കപ്പെട്ടത് മത്സ്യമാര്‍ക്കറ്റിനടുത്തുവച്ചാണ്. ആശുപത്രിയിലേയ്ക്ക് പോകുന്ന ഇയാള്‍ക്ക് തലശ്ശരി മത്സ്യ മാര്‍ക്കറ്റില്‍ എന്തുകാര്യം?. എന്തും ഏതും നാട്ടുകാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കണമെന്നു പറഞ്ഞാല്‍ ഇതെന്താ വല്ല വെള്ളരിക്കാപ്പട്ടണമാണോ ? ഏറക്കുറേ ഇതുപോലെയുള്ള ഒരു സംഭവമായിരുന്നു തസ്‌നിബാബുവിന്റേത്. കൊച്ചിയിലെ ഇന്റോ പാര്‍ക്കില്‍ ജോലി ചെയ്യുന്ന തസ്‌നി ബാബു എന്ന യുവതി പാതിരായ്ക്ക് തന്റെ പുരുഷ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന് സഞ്ചരിച്ചതിനാലാണ് സദാചാര ഗുണ്ടകള്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഏതാനും പേരുടെ ആക്രമണത്തിനു വിധേയയായത്. ഇത്രയും വിവരണങ്ങളില്‍ നിന്നുതന്നെ എന്തോ വശപ്പിശക് മണക്കുന്നില്ലേ?.. എന്തുകൊണ്ടാണ് ഇവര്‍ ആക്രമിക്കപ്പെട്ടുവെന്ന് അറിയണമെങ്കില്‍ മൂന്നു ചോദ്യങ്ങള്‍ക്ക് വസ്തുനിഷ്ഠാപരമായി ഉത്തരം കണ്ടെത്തിയാല്‍ മതി.

1. തസ്‌നി ബാബുവിന്റെ സ്വഭാവ-പെരുമാറ്റ പശ്ചാത്തലം എന്ത് ?

2. ജോലിക്ക് പോകാന്‍ കമ്പനി വാഹമുണ്ടെന്നിരിക്കെ അതുവേണ്ടെന്നുവച്ച് ഒരുവന്റെ ബൈക്കിനെ ആശ്രയിച്ചത് എന്തിന് ?

3. പാലാരിവട്ടത്തില്‍ നിന്നും സെസ്സിലേയ്ക്ക് പോകാന്‍ എന്തിനു എന്‍.ജി.ഓ ക്വോട്ടേഴ്‌സില്‍ പോയി ?

ഈ ചോദ്യങ്ങള്‍ക്ക് എന്തെങ്കിലും ഉത്തരംവച്ച് പൂരിപ്പിച്ചാല്‍ ലക്ഷ്യത്തിലെത്തുക ദുഷ്‌ക്കരമാണ്. എന്നാല്‍ സത്യസന്ധവും, വസ്തുനിഷ്ഠാപരവുമായ ഉത്തരമാണെങ്കില്‍ നമ്മെ കൊണ്ടെത്തിക്കുന്നത് ഒരു വന്‍ പ്രശ്‌നോത്തരിയിലേയ്ക്കാണ്. “നാരികള്‍ … നാരികള്‍ .. വിശ്വവിപത്തിന്‍ നാരായ വേരുകള്‍ .. നരകീയാഗ്നികള്‍” … എന്നു ചങ്ങമ്പുഴയെക്കൊണ്ടു പറയിച്ച ആ വികാരത്തിന്റെ പശ്ചാത്തലമാണത്… പക്ഷേ, ഈ നാരികള്‍ കാരണം ബലിയാടാകുന്നതോ ആണ്‍വര്‍ഗ്ഗവും. ഈ ആണ്‍കോയ്മാ സമൂഹത്തില്‍ അത് അവസാനിപ്പിച്ചേപറ്റൂ. മാദക തിടമ്പുകളുടെ അഴിഞ്ഞാട്ടത്തെ പൂര്‍ണ്ണമായും ഇല്ലാതാക്കണം. ലൈംഗികാനുഭൂതിയും, പ്രണയനിര്‍വൃതിയും തങ്ങള്‍ക്ക് മാത്രമുള്ളതാണ് എന്നുള്ള സ്ത്രീകളുടെ സങ്കുചിതവും, വികലവുമായ കാഴ്ചപ്പാട് പ്രത്യക്ഷത്തില്‍തന്നെ ഒരുതരം സാമൂഹ്യദ്രോഹമാണ്. എല്ലാം വേണ്ടവണ്ണം ആസ്വദിക്കാന്‍ ആണിനും ജീവശാസ്ത്രപരമായ അവകാശമുണ്ട്. കടുത്ത രതീതൃഷ്ണയോടെയാണ് ഓരോ പുരുഷനേയും ദൈവം സൃഷ്ടിച്ചിരിക്കുന്നത്. എന്നുവച്ച് എല്ലാവും ഷണ്ഡന്മാരായി കൊതിച്ച് ജീവിക്കണം എന്നു നിഷ്‌ക്കര്‍ഷിക്കുന്നത് ഒരുതരം ധാര്‍ഷ്ട്യമാണ്. പ്രവാചകനായ മുഹമ്മദ് നബി (സ) വിഭാവനം ചെയ്ത സമാധാന രാജ്യം “ഒരു പെണ്‍കുട്ടി തന്റെ മേഞ്ഞുനടക്കുന്ന കുഞ്ഞാടുകളെ കൂട്ടി രാത്രിനേരം വീട്ടലേക്കുവരുമ്പോള്‍ ആടുകള്‍ക്ക് എന്തെങ്കിലും സംഭവിച്ചാലും ആ പെണ്‍കുട്ടിയ്ക്ക് യാതൊന്നും സംഭവിക്കാത്ത സാഹചര്യത്തിലാണ് സമാധാനരാജ്യം നിലനില്‍ക്കുന്നു”വെന്ന് പറയുന്നത്. ഇപ്പോള്‍ ഇതൊരു മിഥ്യാസങ്കല്‍പ്പമാണ്. ഇന്ത്യയില്‍ ഓരോ 22 മിനുട്ടിലും ഓരോ സ്ത്രീ വീതം ബലാത്സംഗത്തിനു ഇരയാകുന്നു. 873 ശതമാനമാണ് ബലാത്സംഗകേസുകളിലെ വര്‍ദ്ധന. ഈ സാഹചര്യത്തില്‍ അര്‍ദ്ധരാത്രി സ്ത്രീകള്‍ക്ക് പൊതുഇടം നഷ്ടമാകുന്നുവെന്ന് വാശിപിടിക്കുന്ന സ്ത്രീവിമോചകര്‍ വല്ല മഹാബലി തമ്പുരാനെയോ മറ്റോ ചുമന്നുകൊണ്ടുവന്ന് കേരള ഭരണം എല്‍പ്പിച്ചാല്‍ അതാണ് നല്ലത്. ഒന്നോര്‍ക്കുക, പണ്ട് ഭക്ഷണ ദാരിദ്ര്യമായിരുന്നു നമ്മുടെ ശാപം, ഇന്നിത് ലൈംഗിക ദാരിദ്ര്യമാണ്. കൊടിയ ദാരിദ്ര്യത്തില്‍ വിശന്നുപൊരിഞ്ഞ് വട്ടം കറങ്ങുന്ന പാവം ചെറുപ്പക്കാരെയാണ് ചിക്കന്‍ ഫ്രൈ കാണിച്ച് പെണ്ണുങ്ങള്‍ കൊതിപ്പിക്കുന്നത്.

ഏതൊരു സദാചാരപ്രശ്‌നങ്ങളും ഉണ്ടാകാനുള്ള മൂലകാരണം സ്ത്രീകളുടെ ലൈംഗികാച്ചടക്കമില്ലായ്മയാണ്. സ്ത്രീകളുടെ ഭാഗത്തുനിന്നും ഒരു പച്ചക്കൊടി കിട്ടാതെ

ഒരാണിനു തന്റെ ലക്ഷ്മണരേഖ ഭേദിക്കാനാവില്ല. ധാര്‍മ്മികാപചയവും, മൂല്യച്യുതിയും നേരിട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍ ഒരു ബോധവല്ക്കരണംകൊണ്ടോ, നിലവിലുള്ള നിയമങ്ങള്‍ കൊണ്ടോ ഇതിനു മാറ്റം വരുത്തുവാന്‍ യത്‌നിക്കുന്നവര്‍ ശുദ്ധമണ്ടന്മാരാണ്. പിന്നയുള്ള ഒരു രസകരമായ പോംവഴി, വീര്യമുള്ള ഒരു “സദാചാരപോലീസ് നേതാവിനെ’ കണ്ടെത്തി പൂര്‍ണ്ണസ്വാതന്ത്രിയത്തോടെ ആഭ്യന്തരം അങ്ങ് ഏല്‍പ്പിക്കുക. തലതെറിച്ച പെണ്ണുങ്ങളുടെ ത(മു)ല അരിഞ്ഞുതെറിപ്പിക്കാന്‍ (ശ്രീരാമനെപ്പോലെ) കഴിയാത്ത ഒരു ഭരണകൂടത്തിനും നാട്ടില്‍ സദാചാര-സംസ്‌ക്കാരമുണ്ടാക്കാന്‍ കഴിയില്ല, അല്ലെങ്കില്‍, ലോകപ്രശസ്ത എഴുത്തുകാരനും നോബല്‍ സമ്മാന ജേതാവുമായ മാര്‍ക്കേസിന്റെ “ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍” എന്ന നോവലില്‍ സ്ത്രീകള്‍ക്കുള്ള ഒരു “ചാരിത്ര്യ പൂട്ടി”നെക്കുറിച്ച് പറയുന്നുണ്ട്. അത് സര്‍ക്കാര്‍ തലത്തില്‍ വ്യാവസായികാടിസ്ഥാനത്തോടെ നിര്‍മ്മിച്ച് സബ്‌സിഡി നിരക്കില്‍ എല്ലാ കെട്ടിയവന്മാര്‍ക്കും കൊടുക്കുക. എങ്കില്‍, പെണ്ണുങ്ങളുടെ ചാരിത്ര്യം ഓ. കെ. സദാചാരപോലീസും നാസ്തി ….

Generated from archived content: essay1_oct21_13.html Author: nazarrawether

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English