സൗമ്യ എന്ന പെണ്‍കുട്ടിയുടെ ദാരുണമായ വിയോഗത്തില്‍ അത്യന്തം പരിതപിക്കുന്നു. ആ ദുരന്തം ഇനി മറ്റൊരു പെണ്‍കുട്ടിക്കും ഉണ്ടാകാതിരിക്കാന്‍ ഭരണകൂടവും പൊതുസമൂഹവും ഉണര്‍ന്നു പ്രവര്‍ത്തിച്ച് നിതാന്ത ജാഗ്രത പുലര്‍ത്തണം. പെണ്മേനിക്കു മുകളില്‍ വട്ടമിട്ടു പറക്കുന്ന കാമകഴുകന്മാരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരികതന്നെ വേണം. വന്‍സ്രാവുകളെന്നോ, പരല്‍മീനെന്നോ ഭേദമില്ലാതെ നിയമം അനുശാസിക്കുന്ന കടുത്ത ശിക്ഷാവിധികള്‍ കൊണ്ട് പീഡനവീരന്മാരെ മാതൃകാപരമായി നേരിടണം അടുക്കള വിട്ട് സമൂഹത്തിലേക്ക് നിര്‍ഭയമായി ഇറങ്ങിവരാനും , തന്താങ്ങളുടെ കര്‍മ്മമണ്ഡലങ്ങളില്‍ ആത്മവിശ്വാസത്തോടെ വ്യാപരിക്കുവാനും പെണ്‍കുട്ടികള്‍ക്ക് സാധിക്കും വിധമുള്ള സുരക്ഷിതമായ സാമൂഹികാന്തരീക്ഷം ഒരുക്കിക്കൊടുക്കാന്‍ ഭരണകൂടത്തിന് ഭരണഘടനാപരമായ ബാധ്യതയുണ്ട്. കാലികയുഗത്തില്‍ പെണ്‍കുട്ടികളാല്‍ നല്‍കപ്പെടുന്ന മാനുഷിക വിഭവശേഷി ദേശീയ ശരാശരിയെ കുറച്ചൊന്നുമല്ല സ്വാധീനിക്കുന്നത്. ഐ. ടി മേഖലകളിലും , അദ്ധ്യാപകവൃത്തിയിലും മറ്റു സര്‍ക്കാര്‍ സേവന മേഖലകളിലും വനിതകള്‍ നിര്‍ണ്ണായക ഘടകമായി മുന്നേറികൊണ്ടിരിക്കുന്നു. അബലപരമായ തങ്ങളുടെ പരിമിതികളെ അതിജീവിച്ച് ഇപ്രകാരം തൊഴില്‍ ചെയ്ത് കുടുംബത്തിനു താങ്ങായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തില്‍ എത്രമാത്രം സുരക്ഷിതരാണെന്ന് അധികാരികളെ ബോധ്യപ്പെടുത്തിക്കൊടുക്കുവാന്‍ സൗമ്യ സംഭവം ഒരു നിമിത്തമാകട്ടെ.
സൗമ്യ സംഭവം ഒരു വ്യക്തി ദുരന്തത്തേക്കാളുപരി ഒരു പ്രവണതയുടെ നേര്‍ക്കാഴ്ചയാണ്. ദുരന്തം എന്നത് ആകസ്മികമായി ഉണ്ടാകുന്നതും , പ്രവണതയെന്നത് ചേതോ വികാരത്തിന്റെ ബഹിര്‍സ്ഫുരണവുമാണ്. ദുരന്തത്തിന് നമുക്ക് മുന്‍ കരുതലുകളെടുക്കാം പക്ഷെ, പ്രവണതയ്ക്ക് പ്രതിരോപാധികളില്ല . അത് നരവംശത്തോടൊപ്പം തന്നെ പിറവികൊണ്ട് വ്യക്തികളിലൂടെ അന്യൂനം സഞ്ചരിച്ചുകൊണ്ടിരിക്കും. നൈതീകഭീതിയും , പാപബോധവും , കരുണാത്മക സാമൂഹ്യതയുമാണ് തീവ്രമായ ന്യൂനപ്രവണതവാസനകളില്‍ നിന്ന് വ്യക്തികളെ ഒരു പരിധി വരെ പിന്തിരിപ്പിക്കുന്നത്. അതുകൊണ്ടാണ് ‘’ സത്യധര്‍മ്മാധികള്‍ വെടിഞ്ഞീടിന പുരുഷനെ ഘോര സര്‍പ്പത്തേക്കാളേറെ പേടിക്കണമെന്നു’‘ കവി പാടിയത്. അതായത് ആപത് സാദ്ധ്യതയുള്ള പുരുഷന്മാരില്‍ നിന്നും വിവേകപരമായ ഒരു അകലം കാത്തുസൂക്ഷിക്കണം. അതുകൊണ്ടു പൗരാണിക കാലം മുതല്‍ക്കു തന്നെ രക്ഷിതാക്കള്‍ തങ്ങളുടെ പെണ്മക്കളെ അതീവകരുതലോടെയാണ് സംരക്ഷിച്ചു പോന്നത്. സാമൂഹ്യപരമായ അച്ചടക്കത്തിന്റേയും ഒതുക്കത്തിന്റേയും ചട്ടക്കൂട്ടില്‍ തളച്ചിട്ട് കുലമഹിമ കാത്തുസൂക്ഷിച്ചു പോന്നു. ഒരു സമുദായത്തിന്റെ സദാചാരം നിര്‍ണ്ണയിക്കുന്നത് അവിടത്തെ സ്ത്രീജനങ്ങളാണെന്ന വിശ്വാസമാണ് സ്ത്രീകള്‍ക്ക് നേര്‍ക്ക് ഇത്രമേല്‍ കടുത്ത സ്വാതന്ത്യവിലക്കുകള്‍ ഏര്‍പ്പെടുത്തുവാനുള്ള കാരണം. ഒരു പരിധി വരെ അത് ശരിയാണ്. വിലക്കുകളിലൂടെയാണ് അനുപേക്ഷണീയമായ സംസ്ക്കാരം രൂപപ്പെടുന്നത്. നമുക്ക് വരദാനമായി ലഭിച്ചിട്ടുള്ള ഉല്‍കൃഷ്ടമായ കുടുംബസംവിധാനവും , പവിത്രമായ ബന്ധങ്ങളും കാലക്രമേണ രൂപപ്പെട്ടുവരുവാന്‍ ഇടയാക്കിയത് പഴമക്കാരാല്‍ തീരുമാനിക്കപ്പെട്ട ചട്ടക്കൂടുകളും , അച്ചടക്ക കല്‍പ്പനകളുമാണ് എന്നതില്‍ യാതൊരു തര്‍ക്കമില്ല എന്നാല്‍ , സമീപ കാലത്തായി ഉയര്‍ന്നു വന്ന അധിനിവേശ സംസ്ക്കാരം നമ്മുടെ പാരമ്പര്യമൂല്യങ്ങളെയും, തനതായ പൈതൃകസംസ്ക്കാരങ്ങളേയും പാടെ തച്ചുടച്ചു കളഞ്ഞു. പാശ്ചാത്യ വൈകൃതങ്ങളും കൃത്രിമബന്ധങ്ങളും നെടുന്തൂണുകളായി ഒരു തരം സങ്കരസംസ്ക്കാരം അടിച്ചേല്‍പ്പിക്കപ്പെട്ടു. … പിന്നെ, വളര്‍ന്നുകൊണ്ടിരിക്കുന്ന പുത്തന്‍ നാഗരികത സുഖഭോഗപ്രവണതയുടെ രക്തസാക്ഷികളായി പരിണമിക്കുവാന്‍ വിധിക്കപ്പെട്ട കേവലം പെണ്‍ശരീരങ്ങളുടെ പേരുകള്‍ മാത്രന്മാണ് ശാരി… അനഘ.. സൗമ്യ തുടങ്ങിയവ.
സൗമ്യയുടെ ദുരന്തം ഒരു ഗോവിന്ദചാമിയുടെ ദുരവസ്ഥകൂടിയാണ്. ഒരാള്‍ ദാരുണമായി കൊല്ലപ്പെട്ടു. മറ്റൊരാള്‍ ജീവിക്കുന്നു. രണ്ടുപേരും മനുഷ്യരാണ്. മാനുഷികപരമായ തീവ്രസഹജവികാരവും , വിവേകക്കുറവുമാണ് ഇരുവരേയും ദുരന്തത്തിലാഴ്ത്തിയത്. അതുകൊണ്ട് ഒരാളുടെ മാത്രം ദൃഷ്ടിയിലൂടെ കാര്യങ്ങളെ നോക്കിക്കണ്ടാല്‍ മാത്രം യഥാര്‍ത്ഥ മൂലഹേതു അനാവരണമാകുകയില്ല. എവിടെയാണ്… ആര്‍ക്കാണ് വീഴച പറ്റിയത് എന്ന് വസ്തുനിഷ്ടാപരമായി വിലയിരുത്തണം എന്നിട്ട് ആ കാരണത്തെ മുന്‍ നിറുത്തിവേണം പ്രശ്നം പരിഹരിക്കേണ്ടത്. എങ്കിലേ സമാനമായ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുകയുള്ളു. അല്ലാതെ, അനേകം ഗോവിന്ദച്ചാമിമാരുടെ പിന്തുടര്‍ച്ചക്കാരായ ഒരു ഗോവിന്ദച്ചാമിയെ കഴുവിലേറ്റിയതുകൊണ്ടോ മറ്റോ ഇനിയും ഗോവിന്ദച്ചാമികള്‍ ഉണ്ടാകാതിരിക്കുകയില്ല.
ഒരു ടെലിവിഷന്‍ ചാനല്‍ അഭിമുഖത്തില്‍ ബഹു. ജസ്റ്റിസ്.ശ്രീദേവി ഇപ്രകാരം ഉപമിച്ചതായി ലേഖകന്‍ ഓര്‍ക്കുന്നു –‘’ വീടിന്റെ സാക്ഷ അകത്താണ് അത് ബോധപൂര്‍വം തുറന്നുകൊടുത്താല്‍ മാത്രമേ ഒരുവന് അകത്തു കയറാന്‍ സാധിക്കൂ’‘ — ഇതു തന്നെയാണ് പരമമായ സത്യവും. മിക്കവാറും എല്ലാ തരത്തിലുമുള്ള പീഡനക്കേസുകളിലും ഈയൊരു വീഴ്ച പ്രകടമായിരിക്കും. അജ്ഞതകൊണ്ടൊന്നുമല്ല ഇത് സംഭവിക്കുന്നത്. . പഴയകാല ഗ്രാമീണ പെണ്‍കുട്ടികളെ അപേക്ഷിച്ച് ആധുനിക ഐ. ടി യുഗത്തില്‍ ജീവിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കാര്യഗ്രഹണശേഷിയും , തിരിച്ചറിവും വളരെക്കൂടുതലാണ്. അനുദിനം ലോകത്തില്‍ നടക്കുന്ന സംഭവങ്ങളത്രയും മാധ്യമങ്ങള്‍ മത്സരബുദ്ധിയോടെ പൊടിപ്പും, തൊങ്ങലും വച്ച് പെണ്‍കുട്ടികള്‍ക്കു മുമ്പില്‍ എത്തിക്കുന്നുണ്ട്. അതുകൊണ്ട് എന്താണ് ലോകം എന്ന് എല്ലാ പെണ്‍കുട്ടികള്‍ക്കും അറിയാം. സ്വര്‍ണ്ണാഭരണങ്ങള്‍ അണിഞ്ഞ് വിജനതയിലൂടെ നടന്നാല്‍ എന്താണ് ഫലമെന്ന് ആര്‍ക്കാണ് അറിയാത്തത്? എന്നിട്ടും സര്‍വ്വാഭരവിഭൂഷിതയായി കള്ളന്മാരെ പ്രകോപിപ്പിച്ച് നടക്കുന്ന സ്ത്രീ എന്താണ് ഉദ്ദേശിക്കുന്നത് ? ഒരു തരം ആത്മപീഢനാപരമായ ആനന്ദം പോലീസിനും , കോടതിക്കും പണിയുണ്ടാക്കി അതില്‍ സംതൃപ്തി കണ്ടെത്തുന്ന മനോവൈകല്യം.
സൗമ്യക്ക് എന്താണ് സംഭവിച്ചത്? സമയം രാത്രി നേരം തൃശൂരോടുകൂടി കമ്പാര്‍ട്ട് മെന്റ് വിജനമാകുന്നു. സാമാന്യബുദ്ധിയുള്ള എല്ലാ സ്ത്രീകളും അപ്പോള്‍ തന്നെ ജനങ്ങളുള്ള മറ്റു കമ്പാര്‍ട്ടുമെന്റുകളിലേക്ക് ആത്മരക്ഷാര്‍ഥം മാറിക്കയറും. ഇവിടെയാണ് ആ പെണ്‍കുട്ടിയുടെ വീഴ്ച . മഹാബലിത്തമ്പുരാനൊന്നുമല്ല രാജ്യം ഭരിക്കുന്നത്. പിന്നെ, സംഭവിക്കേണ്ടത് സ്വാഭാവികമായിത്തന്നെ സംഭവിച്ചു. ആ സുന്ദരയുവത്വം ആകര്‍ഷിക്കപ്പെട്ട് പിച്ചിച്ചീന്തപ്പെട്ടു. ആ സമയത്ത് പ്രകോപനപരമായ വിജനതയില്‍ ഒറ്റക്കിരിക്കാനുള്ള സൗമ്യയുടെ ചങ്കൂറ്റത്തിനും , തന്റേടത്തിനും അഭികാമ്യമായ പരിണതി എന്നതിനപ്പുറം യാതൊരു അസ്വഭാവികതയും ഇതില്ല. ആ ദുര്‍ബലനിമിഷത്തില്‍ അയാള്‍ക്കു തോന്നിയ വിവേക ശൂന്യത ഒരു ദാരുണമായ അന്ത്യത്തിന് വഴിയൊരുക്കി. രാത്രിനേരത്ത് ഒറ്റക്കിരിക്കുന്ന ഒരു യുവതിയോട് തോന്നേണ്ട പ്രകൃത്യാനുസൃതമായ പ്രാപിക്കാനുള്ള വ്യഗ്രത അയാള്‍ക്കും തോന്നി. അയാളിലെ രക്തം ഘനീഭവിച്ചു കണ്ണുകളില്‍ ഒരു തരം വന്യത വന്നുമൂടി. തീര്‍ത്തും അനുകൂലമായ സാഹചര്യം . ഈ സാഹചര്യത്തില്‍ ഏതൊരു യുവതിക്കും സംഭവിക്കാവുന്നതു സംഭവിച്ചു. എത്രയോ വര്‍ഷങ്ങളായി ആ തീവണ്ടി അതേസമയത്ത് അതേവഴിയിലൂടെ എത്രയോ യുവതികളേയും കൊണ്ട് സഞ്ചരിച്ചിരിക്കുന്നു ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ല. അവരോരുത്തരും വരാനിരിക്കുന്ന ആപത്തിനെ ദീര്‍ഘവീക്ഷണത്തോടെ വിവേചിച്ചറിഞ്ഞ് യുക്തിപൂര്‍വ്വം സ്വയം രക്ഷനേടിയിരിക്കുന്നു. സൗമ്യയ്ക്ക് അതിനായില്ല എന്നു പറയുന്നതാണോ കൂടുതല്‍ ശരി? എന്നാലുമൊരു കാര്യം ഉറപ്പാണ്.സൗമ്യയുടെ ദുരന്തം ഓരോരുത്തര്‍ക്കും ഒരു പാഠവും, താക്കീതുമാണ്.
സ്ത്രീപീഡനത്തിലും , അനാശാസ്യത്തിലും എത്രയോ പ്രമുഖരെ ഈ കൊച്ചു കേരളത്തില്‍ പിടിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ആരേയും ശിക്ഷിച്ചിട്ടില്ല എന്നതാണ് ഏറെ ആശ്ചര്യകരം. പണവും സ്വാധീനവും ഉപയോഗിച്ച് വിലക്കെടുക്കേണ്ടവരെ വിലക്കെടുത്ത് സ്വന്തം തടിയൂരിയെടുക്കും. ‘’ പെണ്ണുള്ളയിടത്തൊക്കെ പെണ്‍വാണിഭവും ഉണ്ടാകും’‘ എന്നു ഒരു ഭരണകര്‍ത്താവിനേക്കൊണ്ട് പറയിക്കാന്‍ മാത്രം നിസ്സാരവല്‍ക്കരിക്കപ്പെടുന്ന ഒന്നാണ് ‘ പീഡനം’ എന്ന ഭീകര ശബ്ദത്തില്‍ അറിയപ്പെടുന്ന കേവല ഇണചേരല്‍ പ്രക്രിയ. ഒരോ പീഢനക്കേസ്സും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര്‍ക്ക് വന്‍ ചാകരക്കൊയ്ത്താണ് കോടികള്‍ മറിയുന്ന വന്‍ വാണിജ്യമാണ്. അതുതന്നെയാണ് അതിന്റെ മുഖ്യ ആകര്‍ഷണവും. ചിലര്‍ക്ക് അത് പ്രതിയോഗികളെ വരുതിക്കു നിര്‍ത്താനുള്ള വജ്ജ്രായുധമാണ്. സമീപകാലത്ത് സ്ത്രീവിഷയത്തില്‍ പെട്ട് നിയമത്തിനു പിടികൊടുക്കാതെ ചാടിച്ചാടി നടക്കുന്ന ഒരു പ്രമുഖ രാഷ്ട്രീയക്കാരന്റെ അപഹാസ്യത കേരളജനത നന്നായി ആസ്വദിക്കുന്നുണ്ട്. അത്രമേല്‍ നിസാരവല്‍ക്കരിക്കപ്പെട്ടതും, യാതൊരു പ്രമുഖരേയും ഏശിയിട്ടില്ലാത്തതുമായ സ്ത്രീ പീഢനനിയമങ്ങള്‍ കൊണ്ട് ഒരു ഗോവിന്ദച്ചാമിയെ ശിക്ഷിക്കുന്നതിന്റെ അനുചിത്യം ഒന്നു ചിന്തിക്കേണ്ടിരിക്കുന്നു.
മന്ത്രിമാരും , തന്ത്രിമാരും , സാംസ്ക്കാരിക പ്രമുഖരും , സിനിമാതാരങ്ങളും എന്നു വേണ്ട ജീവിതത്തിന്റെ സമസ്തമേഖലയിലുള്ളവരും പെണ്‍സുഖം തേടിപ്പോകുമ്പോള്‍ എന്തുകൊണ്ട് ഒരു ഗോവിന്ദചാമിക്കു മാത്രം പെണ്ണിനെ തേടിക്കൂടാ ? തന്നെ ആകര്‍ഷിക്കുകയും , താന്‍ ആകര്‍ഷിക്കപ്പെടാതിരിക്കുകയും ചെയ്യുമ്പോള്‍ പ്രാപിക്കാന്‍ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തേണ്ടി വരുമെന്നത് സാമാന്യ തത്വം. അതിനിടയില്‍ ജീവന്‍ പൊലിഞ്ഞുപോകുന്ന സ്ത്രീകളുടെ കണക്കെടുക്കാന്‍ ചെന്നാല്‍ ഒരു പക്ഷെ, സീതയെ തട്ടിക്കൊണ്ടു പോയ രാവണനില്‍ നിന്നും മറ്റും തുടങ്ങേണ്ടി വരും പാലേരിമാണിക്യം – ഒരു പാതിരാകൊലപാതകത്തിന്റെ കഥ എന്ന ജീവിതഗന്ധിയായ സിനിമയിലൂടെ ഈ പരമമായ പ്രകൃതീ സത്യം മലയാളദേശം വിവേചിച്ചറിഞ്ഞതാണ്. ഉള്ളില്‍ തിങ്ങി വിങ്ങിനില്‍ക്കുന്ന ലൈഗിംക വിമ്മിട്ടത്താല്‍ പ്രാപിക്കാനായി വരുന്ന ആണിനു നേരെ വിധേയത്വത്തിന്റെ കീഴടങ്ങലല്ലാതെ എതിര്‍ത്ത് തോല്‍പ്പിക്കാനുള്ള കരുത്ത് പ്രകൃതി പെണ്‍ വര്‍ഗ്ഗത്തിനു നല്‍കിയിട്ടില്ല. സാഹചര്യം പ്രതിക്കൂലമാകുമ്പോള്‍ പ്രകൃത്യേന സംഭവിക്കേണ്ടത് സംഭവിക്കട്ടേയെന്ന പ്രകൃത്യാനുസൃത നിലപാടില്‍ ഉറച്ചു നില്‍ക്കാത്തതാണ് പെണ്ണിന്റെ പ്രഥമവീഴ്ച.
ഇന്റെര്‍നെറ്റിലൂടെയും അല്ലാതെയുമുള്ള നീലചിത്രങ്ങളുടെ സ്വതന്ത്രമായ വ്യാപനവും, മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ സുഗമമായ ലഭ്യതയും , സിനിമ- ടെലിവിഷന്‍- പത്ര മാധ്യമങ്ങളിലൂടെ മസാലപരമായ ഇക്കിളിപ്പെടുത്തലുകളും , ആധുനിക ഫാഷന്‍ സൗന്ദര്യവല്‍ക്കക്കരിച്ച പെണ്മേനിയുടെ പ്രകോപനവും മറ്റും ഒരുവനില്‍ ലൈംഗീകാഭിപ്രരണ ത്വരിതഗതിയില്‍ ഉത്തേജിപ്പിക്കാനും , സമചിത്തത തകര്‍ക്കാനും ഹേതു വാകുന്നുവെന്നതില്‍ എതിരഭിപ്രായമില്ല. ചില പെണ്‍കുട്ടികളുടെ വസ്ത്രധാരണശൈലി കണ്ടാല്‍ ‘ നഗ്നതാമത്സര ‘ ത്തിന്റെ സ്വയം ഒരു പ്രദര്‍ശനവസ്തുവാകുന്നുവെന്നു തോന്നിപ്പോകും. ശരീരവടിവും അവയവമുഴുപ്പും പെരുപ്പിച്ചു കാട്ടി യുവാക്കളുടെ ആത്മസംയമനത്തെ ചോദ്യം ചെയ്യുന്നതിനെ ലൈംഗിക പ്രകോപനത്തിന്റെ നിയമങ്ങള്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യാത്തതെന്ത്? മനുഷ്യനല്ലേ , ദൈവം തന്ന അഭിനിവേശത്താല്‍ കടിഞ്ഞാണൊന്നു പൊട്ടിപ്പോയാല്‍ ആണിനെ മാത്രം ക്രൂശിച്ച് കാരാഗ്രഹത്തിലടക്കുന്ന ഇരട്ടത്താപ്പ് വിരോധാഭാസ നിയമങ്ങള്‍ തീര്‍ത്തും കാലാഹരണപ്പെട്ടതും , ഉടന്‍ പരിഷ്ക്കരിക്കേണ്ടതുമാണെന്ന് ഗോവിന്ദച്ചാമിമാര്‍ സാക്ഷ്യപ്പെടുത്തുന്നു.
ചരിത്രം സൃഷ്ടിച്ച പല മഹാന്മാരുടേയും സ്വകാര്യജീവിതം സൂക്ഷ്മാപഗ്രഥനം ചെയ്താല്‍ അവരുടെ കുത്തഴിഞ്ഞ ലൈംഗികാരാചകത്വം കാണാന്‍ സാധിക്കും. സമീപകാലത്ത് കാസനോവ ശ്രദ്ധിക്കപ്പെട്ടത് എന്തുകൊണ്ടായിരുന്നു? എന്നാല്‍ ഇപ്പോള്‍ സദാരാചാരത്തിനു വേണ്ടി ആക്രോശിക്കുന്ന ചില സാംസ്ക്കാരിക പ്രബുദ്ധരെ കൊണ്ടുപോയി നാര്‍ക്കോ ടെസ്റ്റ് ചെയ്താല്‍ സമൂഹമനസാക്ഷിയെ ഞെട്ടിക്കുന്ന പല പീഢന രഹസ്യങ്ങളും പുറത്തു വരും. പ്രത്യേകിച്ചും സിനിമാക്കാരെ , പറവൂരും , സൂര്യനെല്ലിയും , വരാപ്പുഴയും മറ്റും അവര്‍ക്കു മുന്‍പില്‍ ശിശുക്കളാകും. ജയിലുകളും , കോടതിയും മറ്റും സാധാരണ പൗരന്മാരെ കൊണ്ട് നിറയും. ഉപഭോക്തൃ സംസ്ക്കാരം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് വിലയ്ക്കായി വില്‍പ്പനക്കു വച്ചിരിക്കുന്നതെന്തും വില്‍പ്പനച്ചരക്കാണ്. ആവശ്യക്കാരന്‍ മതിയായ വിലനല്‍കി അത് വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഇതൊരു സാമാന്യകമ്പോള നിയമമാണ്. സുഖകരമായ ധനാര്‍ജ്ജനത്തിനായി സ്വയം ഒരു വില്‍പ്പനച്ചരക്കായി മാംസക്കമ്പോളത്തില്‍ പ്രവേശിച്ച ചില പെണ്‍കുട്ടികളുടെ കദനകഥകള്‍ മാധ്യമങ്ങള്‍ ആഘോഷിക്കുന്നുണ്ട്. അത് മാധ്യമസ്വാതന്ത്യം . പക്ഷെ, തന്മൂലം പൊതുസമൂഹത്തിന്റെ നൈര്‍മല്യ മനസ്സിലേക്ക് പരോക്ഷമായി രതിവിഷം പകരുകയെന്ന നീച കര്‍മ്മം കൂടി അവിടെ നടക്കുന്നുണ്ട്. എന്നുള്ളതാണ് സത്യം.
യാഥാര്‍ത്ഥ്യങ്ങള്‍ ഇപ്രകാരമെന്നിരിക്കെ , സമൂഹത്തിന്റെ സംസ്ക്കാരാധിഷ്ടിതമായ നിലനില്‍പ്പിന് പെണ്‍കുട്ടികള്‍ ചില മുന്‍ കരുതലുകളെടുത്തേ പറ്റു. രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് രോഗം വരാതെ സൂക്ഷിക്കുന്നതാണ്. നിങ്ങള്‍ക്ക് ചുറ്റും കള്ളന്മാര്‍ പതിയിരുപ്പുണ്ട്. സ്വര്‍ണ്ണത്തിന് വളരെ വില കൂടുതലാണ് അതുകൊണ്ട് അതിന്റെ ഉപയോഗം കഴിയുന്നതും കുറക്കുക. പോലീസിനും കോടതിക്കും വേറെ ഉത്തരവാദിത്വപ്പെട്ട അനവധി ജോലികള്‍ ഉണ്ടെന്ന് ഓര്‍ക്കുക. അതുപോലെ, പീഢിപ്പിക്കപ്പെടാതിരിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പുരുഷന്മാരുമായി ഒരു വിവേകപരമായ അകലം കാത്തു സൂക്ഷിക്കുക. വീട്ടിലോ, വാഹനങ്ങളിലോ, ഓഫീസിലോ ഒറ്റയ്ക്കാവാതിരിക്കാന്‍ ശ്രദ്ധിക്കുക. രാത്രി കാലങ്ങളില്‍ യാത്രക്കിറങ്ങുമ്പോള്‍ രക്ഷിതാക്കളെ കൂടെ കരുതുക. ശൃംഗാരാദിഭാവങ്ങളോടെയും , ആടിക്കുഴഞ്ഞൂം ആശയവിനിമയത്തിലേര്‍പ്പെടാതിരിക്കുക. വിവാഹവാഗ്ദാനം എന്നു കേള്‍ക്കുമ്പോല്‍ തന്നെ ഉടുതുണി അഴിക്കാതിരിക്കുക. ഉപരിയായി , വസ്ത്രധാരണത്തില്‍ കുലീനത കാത്തു സൂക്ഷിക്കുക ഇത്രയും ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങളുടെ സ്വര്‍ണ്ണം നഷ്ടപ്പെടാതിരിക്കുന്നതുപോലെ നിങ്ങളുടെ ചാരിത്ര്യവും നഷ്ടപ്പെടാതിരിക്കും. നിങ്ങളായിട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങളിലെ വീഴ്ച നിങ്ങളുടേതു മാത്രമായിരിക്കും. അല്ലാതെ, പുരുഷന്മാരെ ഒന്നടക്കം വേട്ടയാടിപ്പിടിച്ച് പ്രതിക്കൂട്ടിലാക്കി പീഡിപ്പിച്ചിട്ടൊന്നും കാര്യമില്ല. നേരത്തെ പറഞ്ഞതു പോലെ വാതില്‍ അകത്തു നിന്നും പൂട്ടിയിരിക്കുന്നു സാക്ഷ അകത്താണ് ആര്‍ക്കാണ് അത് തുറന്നുകൊടുക്കേണ്ടതെന്ന് നിങ്ങളുടെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിയും നിങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ദൈവം നല്ലതു വരുത്തട്ടെ.
Generated from archived content: essay1_dec15_11.html Author: nazarrawether
Click this button or press Ctrl+G to toggle between Malayalam and English