പരലുപ്പുവാങ്ങണം
‘ഹോളി’ക്കു വാങ്ങിയ
‘കളറു’ണ്ടു മുക്കാൻ.
‘വിഷു’വിന്നു കണികണ്ട
പ്ലാസ്‌റ്റിക്കു പൂക്കൾ
കഴുകിയെടുത്താൽ
മിഴിവൊട്ടും കുറയില്ല.
വേണെങ്കിൽ ‘പൂക്കളം’
‘റെഡിമെയ്‌ഡു’ കിട്ടും.
മുറ്റത്തിനു വീടിനു
റോഡിനു വെക്കുന്ന
‘റീത്തുകൾ’!
എന്തിനു കുറയ്‌ക്കണം;
കോഴികളാടുകൾ
പന്നികൾ പശുക്കൾ
കൂട്ടിനച്ചാറും രസവും
‘ഫാഷനായ്’ തൂശനിലമേൽ.
ഓണമല്ലേ?
‘ഇത്തിരി ’സ്മോള‘ടിക്കണം.
ഒരിടിപ്പടം കാണണം.
കോളടിച്ചില്ലേ?
സ്വിച്ചിട്ടാൽ ’തുള്ളുന്ന‘
തുമ്പിയും പുലിയും
താലപ്പൊലിയും
പക്കമേളവും.
കുടവയറാ ’ഡ്യൂപ്പേ‘
ഓലക്കുടയിലും ’ഫാനുണ്ടോ?
“കോമഡികണ്ടിരിക്കുമ്പോൾ
ഞാൻ നാലു ‘പടക്കം’ പൊട്ടിച്ചാൽ
നിങ്ങൾക്കെന്താ?”
Generated from archived content: poem1_aug23_07.html Author: naveen_george