കരിമുകിൽ

നീലവിരിപ്പിട്ടൊരാകാശത്തിൽ

കൊച്ചുകരിമുകിൽ എത്തിയല്ലൊ

വാനമാമപ്പൂപ്പൻ കളിപ്പാനായ്‌

വാർ മഴവില്ലൊന്നു നൽകിയല്ലൊ

ചേലെഴും ആകാശകാഴ്‌ച കാൺകെ

മയിൽ, പീലികൾ വീശി നൃത്തമാടി

കണ്ടുരസിച്ചൊരു കാർമുകിലൊ

ആനന്ദപ്പൂമഴ പൊഴിച്ചീടുന്നു

സ്‌നേഹ മഴത്തുള്ളി വീണിതെന്റെ

നെറ്റിയിൽ തേൻതളിർ വിരിയുന്നു.

Generated from archived content: poem1_nov14_08.html Author: navaneeth_s_kumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here