ഇലകൊഴിഞ്ഞ മരത്തിൻ
ചുവട്ടിൽ നിന്നു കൊണ്ടവൾ മൊഴിഞ്ഞു;
“പ്രണയം ഇലകൊഴിയും ശിശിരംപോലെ.”
ഇരമ്പും കടലിനരികിൽ
നിന്നുകൊണ്ടവൾ പറഞ്ഞു.
പ്രണയം കടലിരമ്പും പോലെ.
നിലാവ് പൂത്തു നിൽക്കും
ആകാശത്തിൻ കീഴിൽ നിന്നവൾ മൊഴിഞ്ഞു.
പ്രണയം പൂനിലാവ് പോലെ.“
എത്രയോ രാവും പകലും
ഞാനീ മരച്ചുവട്ടിലിരുന്നിട്ടുണ്ട്!
എത്രയോ സന്ധ്യകളിൽ,
നാട്ടുവെട്ടം തീരുംവരെയീ കടലിരമ്പൽ കേട്ടിട്ടുണ്ട്!
എത്രയോ രാവുകളിൽ
പാതിരാകോഴി കൂവുംവരെയീ
പൂനിലാവ് കണ്ടിരിന്നിട്ടുണ്ട്
എങ്കിലും പ്രണയമെനിക്കെന്നുമീ-
യിരുട്ടുപോലെയായിരുന്നു.
എന്റെ യീ കുടിലിനുള്ളിലെ
തണുത്തു മരവിച്ചയിരുട്ടുപോലെ!
Generated from archived content: poem2_july6.html Author: naseer_vs