സ്‌ത്രീജന്മം

നീയൊരു സ്‌ത്രീ-

“അനുകൂല

വിമലാംഗി

ലളിത….

കുലജ

കുശല

സുശീല….”

ഒരുകണ്ണിൽ കനവും

മറുകണ്ണിൽ നനവും

കയ്യിലൊരു വൈക്കോൽതുരുമ്പും!

ശിവന്നൊരു ശക്തിയായ്‌

ശക്തിക്കു വിധേയയായ്‌

പടരുന്നു ഭാവം പലതായ്‌-

ഒരുപക്കം വെളുപ്പും

മറുപക്കം കറുപ്പും

കൂടെക്കുറെ ചെമപ്പും!

വളരുന്ന മോഹം

വടമായ്‌ വരിയുമ്പോൾ

അടരുന്ന പൂക്കളൊന്നായ്‌,

അടിവയർക്കാട്ടിലെ

അലതല്ലുമാറ്റിലെ

അലമുറയായ്‌ വിടർന്നോ?

ഒരു ജന്മം കൂടി-

ക്കെടുത്തി നീ കൈവിട്ട

സൗഭാഗ്യം തേടിയെന്നോ?

Generated from archived content: poem2_feb1_06.html Author: narayana_swami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English