അട്ടച്ചുണ്ടും
എലിച്ചെവിയും
മൊട്ടത്തലയും
കുറുകണ്ണും
കുറ്റിമീശയും
ആമമൂക്കും
കൂനൻമുതുകും
ചാരത്തൊലിയും
പാളത്താറും
കീറത്തോർത്തും
വാർച്ചെരിപ്പും
മുളവടിയും
വാലിൽകോർത്തൊരു ഘടികാരം
വട്ടപ്പൂജ്യം കണ്ണടയും….
നാലാൾകണ്ടാൽ പരിഹാസം
പരദേശിക്കോ പരവേശം…
ലോകംവെന്നിയ തൻമുതലിൽ
ഗാന്ധിക്കെന്തൊരു സന്തോഷം…
സ്വാതന്ത്ര്യത്തിൻ പരിവേഷത്തിനു
സത്യത്തിൻ ശിവസൗന്ദര്യം!
Generated from archived content: poem1_sep28_05.html Author: narayana_swami