സാലഭഞ്ജിക

ഉദയസൂര്യബിംബ വദനം
ഇന്ദു തിലകം ഫാലഭംഗി
വന്ധ്യമേഘ നീലനേത്രം
രവികിരണ പ്രഭകപോലം
തിലപുഷ്പ നാസിക
കുമുദകുസുമ മൃദുഅധരം
ഹൃദയലാസ്യ വശ്യഹസിതം
മുല്ലമലര്‍ ഹാസരദം
മധുചഷക പദരസന
സരസലളിത കവനവചനം
സപ്തരാഗ മധുരവാണി
ശ്യാമമേഘ വര്‍ണ്ണവേണി
തുഷാരാര്‍ദ്രം സുഖദബാഹു
മാലേയലേപം അഴകെഴും കഴല്‍
ഹൃദ്യരാഗ ഗാനലോല
നിത്യഹരിത മുഗ്ദ്ധരാഗം
സഹനശക്തി ധരണിമനം
നഭസ്സിന്‍ സഹസ്ര താരശോഭ
അഷ്ടഗ്രവ്യ ഹോമ ശുദ്ധി
സ്വപ്നറാണി നീയെന്‍ ദേവി

Generated from archived content: poem2_feb10_12.html Author: nandhakumar_vallikavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English