മരണം

മരണം നമുക്കെന്നും ജന്മശത്രു
മരണം അജയ്യനാം നിത്യ ശത്രു
മരണം നമുക്ക് കൂടപ്പിറപ്പ്
ജീവിതം ജനിമൃതികള്‍തന്‍ പോര്‍ക്കളം

അങ്കം കുറിക്കവേ തോല്‍ക്കും ചിലര്‍
നാള്‍ക്കുനാളരാടി നില്‍ക്കും ചിലര്‍
ഇടക്കൊന്നിടറിയിട്ടെഴുന്നേല്‍ക്കുവോല്‍
ശത്രു മിന്നില്‍ ശസ്ത്രം വെയ്ക്കുമന്ത്യം
ജീവിതം മരണമായ് കണ്ടവരോ
മരനത്തെ ജീവനായ് കണ്ടിടുന്നു
മിത്രങ്ങള്‍ ശത്രുക്കളായിടുമ്പോള്‍
മരണമവര്‍ക്കൊരു നിത്യമിത്രം

ഭ്രാന്തെന്ന ഭ്രാന്തമാം ശാപമേല്‍പ്പോര്‍
ഭ്രാന്തില്ലാ ഭ്രാന്തരായ് ജീവിപ്പവര്‍
അവരെ പരിഹസിക്കുമ്പോളാര്‍ക്ക
അവരുമീനമ്മളും എത്ര ദൂരം

ഇന്നലെ താന്‍ പാതി താതനൊക്കെ
ഇന്നന്യന്‍ ഭ്രാന്തനെന്നൊറ്റ നാമം
ആദരിച്ചോര്‍ക്കൊരു കോമാളി ഞാന്‍
ആരാരുമേല്‍ക്കാത്ത പാഴ്ത്തടി ഞാന്‍
ജന്മനാ ഭ്രാന്തരാരുമില്ല
മുജ്ജന്മ ദുഷ്കൃത പാപമല്ല
ജീവിത ദുസ്സഹ പാതതാണ്ടി
ബുദ്ധിഭ്രമത്തിന്നുടമയായി
സ്വാര്‍ത്ഥ്ഹമതികള്‍ക്ക് ഭ്രാന്ത് സ്വന്തം
മരണവര്‍ക്കൊരു ശരണാലയം

സുഖദു:ഖ ജീവിതം പങ്കിടുന്നോര്‍
കമിതാക്കളായെന്നും ജീവിപ്പവര്‍
അവരെ പിരിക്കുന്ന മരണമേ നീ
സ്ഥലകാലബോധമില്ലാ കോമാളി

Generated from archived content: poem1_dec5_11.html Author: nandhakumar_vallikavu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here