നവസുഗന്ധമായ് ഞാന്‍ സുഗന്ധമേകി നില്‍ക്കവേ
കാറ്റിലാടി വീണൊരു പാഴ്ച്ചെടിയാണിന്നു ഞാന്‍
അഴകെഴുന്ന പൂവു ഞാന്‍ മധുനിറച്ചു നില്‍ക്കവേ
മധു കുടിച്ചു മത്തരായ് കരിപുരണ്ടവണ്ടുകള്‍
അരുണശോഭ മാഞ്ഞു പോയ് മറന്നു മധുരഭാഷണം
ഹൃദയതന്ത്രി മീട്ടുമീ ശോകഗാനം മാത്രമായ്
മധുരമായി പാടുവാന്‍ കഴിഞ്ഞിരുന്ന നാളുകള്‍
മനസിലോടിയെത്തവെ മിഴി നിറഞ്ഞുപോയ്
മരണമെന്നെ പുല്‍കുകില്‍ കരയുവാനില്ലൊരുവനും
അകന്നുപോയടുത്തവര്‍ അരികെ നിഴലുമാത്രമായ്
അമ്പുകൊണ്ട പക്ഷിപോല്‍ ഹൃദയരക്തം വാര്‍ന്നുപോയ്
പിടഞ്ഞിടുന്നു ഇരുളിലായ് കാടരിന്ന് കാവലാള്‍
Generated from archived content: poem2_aug12_14.html Author: nandakumar-vallikavu