ചവറ്റുകുട്ട നിറഞ്ഞു,
അസഹ്യം
അഴുകിയ ഖദറിന്റെ നാറ്റം
… രാഷ്ട്രീയക്കാര്‍
ചവച്ചരച്ച വാക്കുകളുടെ-
അവശിഷ്ടം
ആഘോഷങ്ങളില്‍
രക്തസാക്ഷിത്വം വരിച്ച-
അറവു മാടുകളുടെ ചോര,
മാനത്തിന് അച്ഛന്റെ-
നഖം കൊണ്ടപ്പോള്‍ ,
മുറിഞ്ഞ മാംസം പറ്റിപ്പിടിച്ച
പെണ്ണിന്റെ തുണി,
നിലയ്ക്കാത്ത യാത്രകളുടെ-
പെണ്‍പേടികള്‍,
ഇവരുടെയല്ലാം കരച്ചില്‍-
പൊതിഞ്ഞു കെട്ടി വച്ച-
കുറെ പ്ലാസ്റ്റിക് സഞ്ചികള്‍.
“ചാറ്റ്” ജാരന്മാരുടെ –
മായാപ്രണയത്തിന്റെ ,
മൊബൈല്‍ ബീജങ്ങള്‍.
അച്ഛനും അമ്മയ്ക്കുമൊപ്പം-
അവരുടെ ഓര്‍മ്മകളും,
ഉറങ്ങുന്ന ജീവനുള്ള സഞ്ചികള്‍,
എല്ലാ അവശിഷ്ടങ്ങളും നീക്കി
നമുക്കാഘോഷിക്കാം,
പുതിയ ചവറ്റുകുട്ട-
വച്ചുകൊണ്ടൊരു പുതുവര്‍ഷം!
Generated from archived content: poem1_may28_12.html Author: nandakumar.madikai