ഇന്നൊരിക്കല്‍ക്കൂടി-
യാ ചോദ്യം
മാറിമറയുന്ന കൈപ്പടയില്‍
യാഥാര്‍ത്ഥമായതിനെ
തിരയുന്നവന്റെ ചോദ്യം
സ്കാന്‍ ചെയ്തയച്ച
തപാലില്‍
നീണ്ടു നിവര്‍ന്നൊരു
ചതുരക്കോട്ട പോലെ
നിന്റെ കൈപ്പട.
ഒഴുക്കിവിട്ട വെള്ളം പോലെ
താളരാഗങ്ങളടക്കി
വായിക്കാനേല്പ്പിച്ച
കൈയെഴുത്തു പ്രതിയില്‍
നിന്റെ മുറിയില്‍
ചിതറിക്കിടക്കുന്ന
കടലാസു തുണ്ടുകളില്‍
നനഞ്ഞു വിറച്ച്
മയങ്ങിക്കിടക്കുന്ന
മുയള്‍ക്കുഞ്ഞുങ്ങളെപ്പോലെ
പ്രണയലിപികളില്‍
കുടഞ്ഞു താഴെവിതറിയ
തൂവലുകള്‍ പോലെ
മഴയെഴുതിയ
മണ്ണടയാളങ്ങള്‍ പോലെ
ഒളിച്ചു വായിച്ച നിന്റെ
ഡയറിത്താളുകള്‍
”ഇതിലേതാണു നീ?”
ഞാനെങ്ങനെ പറയും
എന്നിലെന്നും
അരൂപികളായ അക്ഷരങ്ങള്‍
നിഴല്‍ യുദ്ധം നടത്തുകയാണെന്ന്!
ഇനിയും എഴുതാതെ പോയ
കൈപ്പടയില്‍ ഞാന്‍
കൊരുത്തിക്കിടക്കയാണെന്ന്.
Generated from archived content: poem2_aug18_11.html Author: nandadevi
Click this button or press Ctrl+G to toggle between Malayalam and English