ദ്രവിച്ച് പോകാതെ
ചിലത്
ഇനിയും
സൂക്ഷിക്കേണ്ടതുണ്ട്.
തൊലിയുരിഞ്ഞ്
നഗ്നമാക്കി
പകുത്ത് വെക്കേണ്ടവ,
കൽചൂടിൽ
വേവിച്ചെടുക്കേണ്ടവ,
തിളക്കുന്ന എണ്ണയിൽ
മൊരിച്ചെടുക്കേണ്ടവ,
മധുരമായി മെല്ലെ
നുണഞ്ഞിറക്കേണ്ടവ,
തണുത്തുറഞ്ഞ
സ്‌ഫടിക ക്യൂബുകളോരോ
ന്നായ് വെയിൽ
ചൂടിലുരുകിയിപ്പോഴും
മുഖത്ത് പെയ്യുന്നുണ്ട്
എങ്കിലും,
പൊള്ളലുകളിൽ
തിണർക്കാതിരിക്കാൻ,
ഒരു തലയലച്ച വീഴ്‌ചയിൽ
നെറ്റിമേൽ പിടിക്കാൻ,
പതയുന്ന ലഹരിയുടെ
നീറ്റലടക്കാൻ
ഐസ് സെർവറിൽ
ഇറുകിപ്പിടിച്ചിരിക്കും
ക്യൂബുകളിടയ്‌ക്കിട
യ്‌ക്കെടുക്കേണ്ടതുണ്ട്
അത് കൊണ്ട്
കാഴ്‌ചയുടെ അഭ്രപാളികൾ
മണൽ പാട കൊണ്ട
ടയും മുൻപേ
മരവിച്ചതെങ്കിലും
ഓരോ കൊലയുടേയും
ചോരയുറഞ്ഞ,യീ
ഫ്രീസർ, എന്നും
തുടച്ച് വൃത്തിയാക്കി
വെയ്‌ക്കാറുണ്ട്.
Generated from archived content: poem2_apr1_11.html Author: nandadevi