സിമന്റടര്‍ന്ന മുറ്റത്ത്
ഇളവെയില്‍ വട്ടങ്ങളില്‍
ആര്‍ത്തുല്ലസിച്ചൊരു കിളിക്കൂട്ടം
ഉണക്കാനിട്ട വറ്റലില്‍ കിളി
ചാഞ്ഞും ചെരിഞ്ഞും ഹോ!
അത്രമൃദുവാമതിന്‍ കിളിയിളക്കങ്ങള്‍
ക്കൊത്തിയെടുക്കും കിളിക്കണ്ണുകള്‍
കൂതൂഹലം കിളിമൊഴികള്‍
നോക്കി നില്‍ക്കെ
ഒന്നാഞ്ഞിരുന്ന് കിളി പറന്നു
കിളി പറന്നേയിരുന്നു
മരങ്ങളില്‍ നിന്നും മരങ്ങളിലേക്ക്
കണ്ണാല്‍ കാണാത്ത മഴനൂലുകളാല്‍
കൊമ്പുകളെ തമ്മില്‍ കോര്‍ത്തിണക്കിയേയിരുന്നു
പിടയ്ക്കൊന്നൊരു ഹൃദയം
അവയിലുടക്കിയതിനാല്‍ മാത്രമത്
പറന്നു പോയ വഴികള്‍ ഞാനറിഞ്ഞു
ഒരു തൂവല്‍ പോലും തരാതെ
നീട്ടിയൊരു കൂവല്‍ പോലും തരാതെ
മരങ്ങളായമരങ്ങളൊക്കെ
മറികടന്നിട്ടും
മുറിവുകള്‍ കൂടാത്ത ഹൃദയത്തിലിരുന്ന്
നീ പിന്നെയും കുറുങ്ങുന്നതെങ്ങനെ!
തല മുതല്‍ പാദം വരെ
ചെറു നഖങ്ങളമര്‍ത്തി
ഇരതേടുന്നതെങ്ങനെ!
Generated from archived content: poem1_may24_13.html Author: nanda_devi