പ്രണയ ദീപ്‌തമായ നിന്റെ മിഴികൾ ഞാനും
വിറയലാർന്ന എന്റെ വിരലുകൾ നീയും ശ്രദ്ധിച്ചിരുന്നു.
ചില നിമിഷങ്ങൾ പങ്കുവെക്കാൻ എനിക്ക് നീയും നിനക്കു ഞാനും
മാത്രം മതി എന്ന് ‘നമുക്കു’ തോന്നിയിരുന്നു.
നീ എന്നോട് മാത്രം സംസാരിച്ചാൽ മതി എന്നു പറയാതെ പറഞ്ഞു പിണങ്ങിയ
ദിവസങ്ങൾ ഇന്നലെയെന്നപോലെ നമുക്കിടയിൽ നില്‌ക്കുന്നു.
എന്തിന്,
എന്നിൽ നീയും നിന്നിൽ ഞാനും പലപ്പോഴും സ്വാർത്ഥർ ആയിരുന്നു
എന്നതും സത്യമായി അവശേഷിക്കുന്നു
എന്നിട്ടും….
ഞാൻ പറയുമെന്നു നീയും നീ കേൾക്കുമെന്ന് ഞാനും കരുതിയ
ഉൾതുടിപ്പുകൾ ഇന്നും പറയാതെ അവശേഷിക്കുന്നു…..?
Generated from archived content: poem1_jan14_11.html Author: nana_syndriz