തിങ്കള്‍ കല കാണുവാനായ്
പൈതല്‍ തേങ്ങുമ്പോഴൊക്കെയും
എന്‍ സന്ദേഹമെന്തെന്നറിയിക്കാതെ
കാര്‍ മേഘത്തിനിരുളില്‍
ആണ്‍മയില്‍ നൃത്തമാടുമ്പോഴും
അരുമ തന്‍ പൈതലിനെ
ആരോരം പാടി
ഇന്ദ്രധനുസ്സിന്‍ തീരത്ത്
ഈറനായ് പെയ്യുന്ന പൂമഴയില്‍
ഉറക്ക് പാട്ട് പാടി
ഊരു ചുറ്റിയലയുന്ന
ഋഷിവര്യനാണ് ഞാന്‍.
Generated from archived content: poem4_dec15_14.html Author: nalinakshan_irattapuzha