നിനക്കായ് വിരിയുന്ന പൂവിനെ
നിൻ കനിയായ് കാണുക
അവ പൊഴിക്കും സുഗന്ധങ്ങൾ
നിന്നിന്ദ്രിയത്തിൽ സൂക്ഷിക്കുക.
തിരയായ് ഒഴുകിയെത്തും
സ്നേഹത്തെ
നിൻ മാറോട് ചേർക്കുക.
സ്മരണകൾ ഉണർത്തും
കാറ്റിൽ ഒരു ചിറകായ്
പാറി കളിക്കുക.
വിഷാദത്തിൽ വരണ്ട
ഹൃദയത്തിൽ സ്നേഹത്തിൻ
പുതുമഴ പെയ്തുനിറയട്ടെ.
Generated from archived content: poem2_feb5_15.html Author: nalinakshan_irattapuzha