ഞാന്‍ മിണ്ടാറില്ല
ഉരിയാടാറുമില്ല
എന്നിട്ടും
അവരെന്നെ
ഭ്രാന്തിയെന്നു വിളിക്കുന്നു.
ജീവന്‍ നല്‍കി
സ്‌നേഹം നല്‍കി
സാന്ത്വനം നല്‍കി
ഹൃദയത്തിന്‍
ഓട്ട പാത്രത്തില്‍
നന്മ വറ്റിയില്ലാതായി.
പരിഭവമില്ല
പരാതിയില്ല
മിണ്ടാതെ പോ തള്ളേ
എന്ന് നൊന്തു പെറ്റവര്‍
ഗര്‍ജിക്കുമ്പോള്‍
കൈക്കൂപ്പി നില്‍ക്കാന്‍
കയ്യില്‍ സമ്മര്‍ദ്ദത്തിന്‍
വിലങ്ങുണ്ടുതാനും.
ഗണിച്ചും ഗുണിച്ചും
നോക്കുമ്പോഴോക്കെയും
വൃദ്ധ സദനത്തിന്‍
കാരാഗൃഹത്തില്‍
നട തള്ളുമീ
പാഴ് ജീവിതം.
Generated from archived content: poem2_feb20_15.html Author: nalinakshan_irattapuzha