മൗനം

മൗനം, മൗനം ഒരു നീണ്ട മൗനം……….

വേർപ്പെടലിന്റെ, വിട്ടകലിന്റെ ഒരു മൗനം………

കരകാണാ കടലിനക്കരെ സാമ്പദ്യ മാന്ദ്യത്തി-

ലകപ്പെട്ട്‌ വിടുതൽ തേടിപ്പോയ പ്രിയതമയേയും,

പൈതങ്ങളേയും കുറിച്ചോർത്തുള്ള മൗനം………….

ചുട്ടുപൊള്ളുന്ന മണലാരണ്യത്തിൽ, മനസ്സിന്റെ

നെരിപ്പോടിലെ ദുഃഖങ്ങളെല്ലാം കടിച്ചമർത്തി,

ദിനരാത്രങ്ങൾ കടന്നുപോകുന്നതെണ്ണിയെണ്ണി,

വീണ്ടുമൊരു സമാഗമത്തെ കുറിച്ചുള്ള മൗനം….

അകലങ്ങളിൽ അരുമകളെ കാണാനുള്ള മൗനം….

ഒരനന്തമാം സ്വപ്‌നത്തിന്റെ മൗനം……….

Generated from archived content: poem2_dec28_09.html Author: nalinakshan_irattapuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here