മരം

തണലായ് ഞങ്ങള്‍ക്കൊരു മരമുണ്ട്
നാടിന്‍ നിഴലായ് നില്ക്കുന്ന മരമാണ്
വെടിപറഞ്ഞിരിക്കാനുള്ള മരമാണ്
തീര്‍പ്പ് കല്പ്പിക്കാനുള്ള തണലാണ് .

സൂര്യന്റെ ചൂടിലും വാടാതെ തളരാതെ
ഗമയോടെ പൂത്ത് നില്ക്കും മരമാണ്.
കാക്കയും കുരുവിയും ആടുമാടുകളും
അന്തിയുറങ്ങുന്ന ഗൃഹമാണ്.

പണ്ഡിതനും പാമരനും വാചാലമാവും
വിജ്ഞാന ഗോപുരമാണാമരം.
തുമ്പയും മുക്കുറ്റിയും തൊട്ടാവാടിയും
അരുകുപറ്റി വളരുമീമരത്തണലില്‍.

പണ്ഡിതനും പാമരനും വാചാലമാവും
വിജ്ഞാന ഗോപുരമാണാമരം.
തുമ്പയും മുക്കുറ്റിയും തൊട്ടാവാടിയും
അരുകുപറ്റി വളരുമീമരത്തണലില്‍.

ഇന്ന് ഞങ്ങള്‍ക്ക് ആ തണലില്ല
അരിക് പറ്റി ഉറങ്ങുവാന്‍ മരമില്ല
ശതകോടി വര്‍ഷം തണലായ് നിന്നരുമ
മരത്തെ തകര്‍ത്തെറിഞ്ഞു കാട്ടാളര്‍.
അത് ഒരു നാടിന്‍ വേദനയായ്
പ്രകൃതിയുടെ ഒരു വിലാപമായ് …..

Generated from archived content: poem1_jan3_15.html Author: nalinakshan_irattapuzha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here