വിടപറയുമ്പോൾ

“ഉണ്ടായിരുന്നു എന്ന്‌ ധാരാളം തെളിവുകൾ അവശേഷിപ്പിച്ചുകൊണ്ട്‌ അനന്തയിലേക്ക്‌ നിത്യമായ യാത്ര”. മടക്കമില്ലാത്ത ദീർഘയാത്ര. “ഒരുപാട്‌ സ്വപ്‌നങ്ങളുടെയും മോഹങ്ങളുടെയും എത്രയോ കൂട്ടിക്കിഴിക്കലുകളുടെയും ശേഷിപ്പാണ്‌ നീണ്ടുനീണ്ടങ്ങിനെ…..”

വെളുപ്പിനെ കനത്ത കറുപ്പാക്കി കറുപ്പിനെ വീണ്ടും വെളുപ്പാക്കിയും ഉള്ള പ്രയാണം. ജീവിക്കാൻ മറന്നു പോയ പരാക്രമം “അതോ സമയമാകട്ടെ എന്നു കരുതിയോ?” കാലത്തിനൊപ്പം നമ്മളും പോകുമെന്നറിഞ്ഞീലയോ? “മറവിയുടെ തിരശ്ശീലയ്‌ക്കുള്ളിൽ ഒളിച്ച ശൈശവം നിഷ്‌കളങ്കതയുടെ ബാല്യം ആകുലതകളുടെ കൗമാരം എത്തിപ്പിടിക്കാൻ നെട്ടോട്ടമോടുന്ന യൗവ്വനം” പിന്നെയോ….“? പ്രാരാബ്‌ധക്കെട്ടേന്തിയ തളർച്ച. ”എവിടൊണ്‌ നീ ജീവിച്ചത്‌?“. ” നീ ജീവിച്ചിരുന്നോ?“ എന്നെങ്കിലും”മരിക്കേണ്ടിവരും. എന്നേക്കുമായി“. ”ആർക്കു വേണ്ടിയാണീ നേടിയതെല്ലാം?“ ഇന്നലെ വരെ നിന്റേത്‌. ഇന്ന്‌ വീതംവെപ്പും കയ്യടക്കവും അദമ്യമായ അടക്കി പിടിച്ച ആഹ്ലാദത്തിൽ നാളെ ഇതെന്നിൽ നിന്നും വഴുതിമാറും എന്ന്‌ ഓർക്കാതെയുള്ള സുഖമദനം.

നടന്നു തേഞ്ഞ വഴിത്താരകൾ തലയാട്ടി ആശ്വസിപ്പിച്ച പുൽനാമ്പുകൾ ”നീയില്ലാതെ ഞാനില്ല“ എന്ന്‌ മന്ത്രാക്ഷരം ജപിച്ചിരുന്ന ഇണയോടുപോലും യാത്രാമൊഴി ചൊല്ലാതെ ഇറങ്ങിപ്പോയി നീ……” “പറയാൻ കഴിത്ത നിന്റെ നിസ്സാഹായതയുടെ നീറ്റൽ”

“ഇന്നലെ വരെ നിന്നോടൊപ്പം ഉണർന്ന പ്രഭാതങ്ങൾ” “നിന്നോട്‌ ചേർന്നുറങ്ങിയ രാവുകൾ.” കിളിർത്തുവരുന്ന പുതുനാമ്പുകൾക്കും, നനുത്തുപെയ്യുന്ന ചാറ്റൽ മഴയ്‌ക്കും, നിത്യപരിചയ സ്വന്തമായ പലവിധ പലതര സഹചാരികൾക്കൊപ്പം ഉറങ്ങും ഉണരും “നീയില്ലാതെ” നിന്റെ നഷ്‌ടം നിനക്ക്‌ മാത്രം. വിലാപഗീതങ്ങൾ, അനുശോചന യോഗങ്ങൾ സമൃദ്ധമായി, ഭൂമിയിലെ വിരുന്നിനു ശേഷം സ്രഷ്‌ടാവിലേയ്‌ക്കുള്ള മടങ്ങിപ്പോക്ക്‌, നിന്നെ മടിയിലേറ്റപ്പോൾ നിന്റെ നഷ്‌ടം ഞങ്ങൾക്കെന്നഭാവം പലർക്കും, -ദിനരാത്രങ്ങൾ നീളും മുൻപേ നീയറിയും. “തിരിച്ചു വാർത്തയറിയാനെത്തിയാൽ”!

“എന്റെ നഷ്‌ടം ആരെയും ഒറ്റപ്പെടുത്തിയില്ല. ഒന്നും മാറ്റിയിട്ടില്ല, മാറിയത്‌ ഒഴിഞ്ഞത്‌ ഞാൻ മാത്രം.”

Generated from archived content: essay1_july23_10.html Author: nafeesathu_beevi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English