വാസ്‌തുഃ ആധുനികയുഗത്തിൽ

വാസ്‌തു എന്നതുകൊണ്ട്‌ മുഖ്യമായി സങ്കല്പിക്കപ്പെടുന്നത്‌ ‘ഇടം’ അല്ലെങ്കിൽ ‘സ്ഥലം’ എന്നും അതിന്റെ കിടപ്പ്‌ എങ്ങനെയാണെന്നുമാണ്‌. വാസ്‌തുസിദ്ധാന്തങ്ങളെ സശ്രദ്ധം അനുസരിക്കുന്ന പക്ഷം വീട്ടിൽ അഭിവൃദ്ധിയുണ്ടാകുമെന്നുമാത്രമല്ല, കേവലഭൗതികത ആധിപത്യം പുലർത്തുന്ന ഒരു ലോകത്തുനിന്ന്‌ അതിവേഗം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സ്‌നേഹം, സമാധാനം തുടങ്ങിയ സദ്‌ഗുണങ്ങളെ വീണ്ടെടുക്കാനും സാധിക്കും. മനുഷ്യന്റെ സ്വത്വത്തെ പ്രപഞ്ചസത്യവുമായി പൊരുത്തപ്പെടുത്തുകയെന്നതും വാസ്‌തുസിദ്ധാന്തങ്ങളുടെ ലക്ഷ്യമാണ്‌.

സ്ഥലം തെരഞ്ഞെടുക്കുന്നതെങ്ങനെ, കെട്ടിടങ്ങളുടെ ദിശ നിർണ്ണയിക്കുന്നവിധം, മുറികളുടെ വലിപ്പവും സ്ഥാനവും, വാതിലുകളും ജനാലകളും ഉറപ്പിക്കൽ, ഉദ്യാനനിർമ്മാണം, വാതിൽപ്പുരനിർമ്മിതികൾ, ജലസ്രോതസ്സുകൾ എന്നുവേണ്ട പ്രായോഗികമായി ആവശ്യമുളള എല്ലാ കാര്യങ്ങളിലും ആധികാരികമായ വാസ്‌തുഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കി, വിശദമായ നിർദ്ദേശങ്ങൾ ഗ്രന്ഥകാരൻ നല്‌കുന്നുണ്ട്‌. പൗരാണികമായ നിർദ്ദേശങ്ങളെ വ്യവസായശാലകൾ, ആശുപത്രികൾ തുടങ്ങിയ ആധുനിക കെട്ടിടങ്ങൾക്കു ബാധകമാക്കുന്നതിൽ തികഞ്ഞ വൈദഗ്‌ദ്ധ്യവും അദ്ദേഹം പ്രകടിപ്പിക്കുന്നു.

ആധുനിക ജീവിതത്തിന്റെ ആവശ്യങ്ങളെ സശ്രദ്ധം ഉൾക്കൊളളുകയും ക്ലാസ്സിക്കൽ ഗ്രന്ഥങ്ങളിൽ അഗാധമായ പാണ്ഡിത്യം നേടുകയും ചെയ്‌തതിന്റെ ഫലമായ ഈ കൃതി ഇന്ത്യൻ ചിന്താധാരയുടെ വിശദീകരണത്തിനുളള വിലപ്പെട്ട ഒരു സംഭാവനയാണ്‌. വാസ്‌തുവിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനും വർത്തമാനകാലത്തെ ആവശ്യങ്ങളുമായി അതിനെ പൊരുത്തപ്പെടുത്തുന്നതിനും ഈ പുസ്‌തകം പ്രയോജനപ്പെടുന്നതാണ്‌.

Generated from archived content: bookrewiew2_sep7_05.html Author: n_ravi

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here